ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി പിഎച്ച്ഡി പ്രോഗ്രാം പ്രവേശനം; അപേക്ഷ ക്ഷണിച്ചു

ദില്ലി ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ignouphdjuly23.samarth.edu.in/ വഴി ഡിസംബര്‍ 31-നകം രജിസ്റ്റര്‍ചെയ്യണം. 2023 ജൂലായ് സെഷനിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ALSO READ:  കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ പാലക്കാട് മനുഷ്യച്ചങ്ങല; ഒരു ലക്ഷം പേരെ അണിനിരത്താൻ ഡിവൈഎഫ്ഐ

പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, ഫൈന്‍ ആര്‍ട്‌സ്, കൊമേഴ്‌സ്, മാനേജ്‌മെന്റ്, എജുക്കേഷന്‍, ഡിസ്റ്റന്‍സ് എജുക്കേഷന്‍, വിമെന്‍സ് സ്റ്റഡീസ്, എന്‍വയണ്‍മെന്റല്‍ സയന്‍സ്, ഡിവലപ്‌മെന്റ് സ്റ്റഡീസ്, ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി സര്‍വീസസ് മാനേജ്‌മെന്റ്, കംപ്യൂട്ടര്‍ സയന്‍സ്, വൊക്കേഷണല്‍ എജുക്കേഷന്‍, ഹിന്ദി, ഇംഗ്ലീഷ്, ഉറുദു, സംസ്‌കൃതം, ചൈല്‍ഡ് ഡിവലപ്‌മെന്റ്, ന്യൂട്രീഷണല്‍ സയന്‍സസ്, ഹോം സയന്‍സ്, റൂറല്‍ ഡിവലപ്‌മെന്റ്, ബയോകെമിസ്ട്രി, ലൈഫ് സയന്‍സസ്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ജിയോളജി, ജ്യോഗ്രഫി, ട്രാന്‍സ്ലേഷന്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക് എന്നീ വിഷയങ്ങള്‍ക്കായി അപേക്ഷിക്കാം.

ALSO READ:  സഞ്ചാരികള്‍ക്ക് ഇനി പുത്തന്‍ യാത്രാനുഭവം; മാറ്റങ്ങള്‍ക്കൊപ്പം കേരള ടൂറിസത്തിന്റെ പുതുവര്‍ഷ സമ്മാനം

ഫുള്‍ ടൈം, പാര്‍ട്ട് ടൈം രീതികളില്‍ ഗവേഷണ അവസരമുണ്ട്. ഇരു വിഭാഗക്കാരും പ്രവേശനം നേടി ആദ്യ ആറുമാസം, റഗുലര്‍രീതിയില്‍ ദില്ലി ഇഗ്നോ കാംപസില്‍ നടത്തുന്ന കോഴ്‌സ് വര്‍ക്ക് ക്ലാസുകളില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. ജോലിയിലുള്ളവര്‍ പാര്‍ട്ട് ടൈം ഗവേഷണത്തിന് ഇന്റര്‍വ്യൂവിന് അര്‍ഹതനേടുന്നപക്ഷം അതിന് ഹാജരാകുമ്പോള്‍ തൊഴില്‍ദാതാവില്‍നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം. കോഴ്‌സ് ദൈര്‍ഘ്യം കുറഞ്ഞത് മൂന്നുവര്‍ഷവും പരമാവധി ആറു വര്‍ഷവുമായിരിക്കും. വനിതകള്‍ക്കും ഭിന്നശേഷി വിഭാഗക്കാര്‍ക്കും എട്ടുവര്‍ഷംവരെ ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here