ജൂലായ് സെഷനിലെ രജിസ്‌ട്രേഷന്‍ തീയതി നീട്ടി ഇഗ്നോ

IGNOU

ജൂലായ് സെഷനിലെ രജിസ്‌ട്രേഷന്‍ തീയതി നീട്ടി ഇഗ്നോ. സെപ്റ്റംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം.ഓപ്പണ്‍ ഡിസ്റ്റന്‍സ് ലേണിങ്ങ്, ഓണ്‍ലൈന്‍ വിഭാഗങ്ങളിലെ രജിസ്‌ട്രേഷന്‍ തീയതിയാണ് നീട്ടിയത്.

മൂന്നാം തവണയാണ് രജിസ്‌ട്രേഷന്‍ തീയതി നീട്ടുന്നത്. താത്പര്യമുള്ളവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി രജിസ്ടര്‍ ചെയ്യാം. ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍ എന്നിവയ്ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്.

ALSO READ: CTET പരീക്ഷയുടെ പുതുക്കിയ തീയതി സിബിഎസ്ഇ പ്രഖ്യാപിച്ചു

പ്രവേശനത്തിനായി രജിസ്റ്റർ ചെയ്യുന്നതിനായി ഇന്ദിരാഗാന്ധി ഓപ്പണ്‍ സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രവേശിച്ച് ഹോം പേജിലെ അഡ്മിഷന്‍ ലിങ്ക് ക്ലിക്ക് ചെയ്യാം,ന്യു രജിസ്‌ട്രേഷന്‍ ലിങ്ക് ക്ലിക്ക് ചെയ്യാം,അപ്ലിക്കേഷന്‍ ഫോം ഓണ്‍ലൈനായി പൂരിപ്പിക്കുക.ശേഷം ആവശ്യമായ രേഖകള്‍ നൽകണം .
സബ്മിറ്റ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.അവസാനം രജിസ്‌ട്രേഷന്‍ ഫീസ് അടയ്ക്കുക.അപേക്ഷ ഫോമില്‍ നിങ്ങള്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ പരിശോധിക്കുക.അപേക്ഷ ഫോമിന്റെ പകര്‍പ്പ് ഭാവി സൂക്ഷിക്കുക
സന്ദര്‍ശിക്കേണ്ട വെബ് സൈറ്റ് : https://onlinerr.ignou.ac.in/

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News