ഇഗ്നോ ടിഇഇ പരീക്ഷ: രജിസ്ട്രേഷൻ തീയതി നീട്ടി

ignou

ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി നടത്തുന്ന ടിഇഇ പരീക്ഷയ്ക്കുള്ള
രജിസ്ട്രേഷൻ തീയതി നീട്ടി. ഡിസംബറിൽ നടക്കുന്ന എൻഡ് പരീക്ഷ എഴുതാനുള്ള രജിസ്‌ട്രേഷൻ തീയതി ഈ മാസം 27 വരെയാണ് ഇപ്പോൾ നീട്ടിയിരിക്കുന്നത്.

ALSO READ; കണ്ണില്ലാത്ത ക്രൂരത! യുപിയിൽ ഏഴ് വയസ്സുകാരിയെ ബലാത്സം​ഗ ശ്രമത്തിന് ശേഷം തലയ്ക്കടിച്ച് കൊന്ന് മൃതദേഹം ഉപേക്ഷിച്ചു

വരാനിരിക്കുന്ന പരീക്ഷകളിൽ പങ്കെടുക്കാൻ എല്ലാവർക്കും അവസരമുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് തീയതി നീട്ടിയിരിക്കുന്നത്. ഇഗ്‌നോയിലെ അക്കാദമിക് കലണ്ടറിലെ നിർണായക ഘടകമാണ് ടേം-എൻഡ് പരീക്ഷ.

ALSO READ; ‘അവർ കുഞ്ഞുങ്ങളുടെ മാംസം ഞങ്ങളെകൊണ്ട് കഴിപ്പിച്ചു’; ഐസിസിൽ നേരിടേണ്ടി വന്ന ദുരനുഭവം തുറന്നുപറഞ്ഞ് യസീദി വനിത

ഇഗ്നോയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം. വെബ്സൈയിറ്റിൽ പ്രവേശിച്ച് “എക്‌സാമിനേഷൻ” എന്ന ടാബിലേക്ക് പോയി “ടേം-എൻഡ് എക്സാമിനേഷൻ” തിരഞ്ഞെടുക്കണം. ശേഷം രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈൻ രജിസ്ട്രേഷൻ ഫോമിൽ ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കണം. തുടർന്ന് ഫീസടച്ചാണ് പ്രക്രിയ പൂർത്തിയാക്കുന്നത്. അപേക്ഷ ഫോമിന്റെ ഒരു കോപ്പി നിങ്ങളുടെ കയ്യിലും സൂക്ഷിക്കേണ്ടതുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News