ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ കോച്ചായി തുടരാന്‍ താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കി ഇന്ത്യയുടെ ക്രോയേഷ്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാക്ക്. നാലുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ഏഷ്യന്‍ റാങ്കിംഗില്‍ ആദ്യ പത്തില്‍ എത്തിക്കാന്‍ തനിക്ക് കഴിയുമെന്നും സ്റ്റിമാക്ക് പറഞ്ഞു.
കരാര്‍ പുതുക്കിയാല്‍ നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ഏഷ്യയിലെ ഏറ്റവും മികച്ച പത്ത് ടീമുകളിലൊക്കാം. ലോക റാങ്കിംഗില്‍ ആദ്യ 80ലും ഇന്ത്യയെത്തും. ഇതിനായുള്ള തന്റെ പ്രോജക്ടിനെ വിശ്വസിക്കണം.” എന്നാണ് സ്റ്റിമാക്കിന്റെ വാക്കുകൾ .
also read: കുനോ നാഷണല്‍ പാര്‍ക്കില്‍ ഒരു ചീറ്റ കൂടി ചത്തു
ഈ വര്‍ഷത്തെ ഏഷ്യന്‍ കപ്പ് വരെയാണ് സ്റ്റിമാക്കിന് ഇന്ത്യന്‍ ടീമുമായി കരാറുള്ളത്.എന്നാൽ ടീമിന്റെ കോച്ചായി തുടരാന്‍ താല്‍പര്യമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യ ഫിഫ റാങ്കില്‍ ആദ്യ നൂറിനുള്ളില്‍ എത്തിയത്തിനു പിന്നിലും സ്റ്റിമാക്കിന്റെ സഹായമുണ്ടായിരുന്നു.
also read: കഞ്ചാവിൽ നിന്ന് ക്യാൻസറിന് വരെ മരുന്ന്; രാജ്യത്തെ ആദ്യ കഞ്ചാവ് തോട്ടം ജമ്മുവിൽ
സ്റ്റിമാക്കിന് കീഴില്‍ ഇന്ത്യ ആകെ 41 മത്സരങ്ങള്‍ കളിച്ചു. 11 ജയം 12 സമനില 18 തോല്‍വി. അവസാന പതിനൊന്ന് കളിയില്‍ ഇന്ത്യ തോറ്റിട്ടില്ല. ഒന്‍പതിലും ജയിക്കുകയും മൂന്ന് കിരീടം സ്വന്തമാക്കുകയും ചെയ്തു. ഏറെക്കാലമായി പിന്തുടര്‍ന്ന ലോംഗ്‌ബോള്‍ ഗെയിം ഉപേക്ഷിച്ച സ്റ്റിമാക്ക് പന്ത് കൂടുതല്‍ സമയം കൈവശം വച്ച് കളിക്കുന്ന രീതിയിലേക്ക് ടീമിനെ മാറ്റി. യുവതാരങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ അവസരം നല്‍കിയ പരിശീലകനും സ്റ്റിമാക്കാണ്. പ്രതീക്ഷിച്ച മികവിലേക്ക് എത്തിയില്ലെങ്കില്‍ സുനില്‍ ഛേത്രിക്കു പോലും ടീമില്‍ സ്ഥാനമുണ്ടാവില്ല എന്നതാണ് ക്രോയേഷ്യന്‍ കോച്ചിന്റെ നിലപാട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here