ഐഎച്ച്ആര്‍ഡി കോളേജില്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് പ്രതിഷേധാര്‍ഹം: എസ് എഫ് ഐ താമരശ്ശേരി ഏരിയാ കമ്മിറ്റി

താമരശ്ശേരി ഐഎച്ച്ആര്‍ഡി കോളേജില്‍ റിട്ടേണിംഗ്ഓഫീസറെ കൂട്ടുപിടിച്ച് യുഡിഎസ്എഫ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് പ്രതിഷേധാര്‍ഹമെന്ന് എസ്എഫ്‌ഐ താമരശ്ശേരി ഏരിയാ കമ്മിറ്റി.

യൂണിവേഴ്‌സിറ്റി ലാബ് എക്‌സാം നടക്കുന്നതിനാല്‍ 12:40 വരെ നോമിനേഷന്‍ നല്‍കാന്‍ റിട്ടേണിംഗ് ഓഫീസര്‍ സമയം അനുവദിച്ചിരുന്നു. എന്നാല്‍ യു ഡി എസ് എഫ് പ്രവര്‍ത്തകരുടെ സമ്മര്‍ദം മൂലം റിട്ടേണിംഗ് ഓഫീസറുടെ റൂം 12:30ന് അകത്തുനിന്ന് പൂട്ടുകയും നോമിനേഷന്‍ നല്‍കാന്‍ എത്തിയ വിദ്യാര്‍ത്ഥിയെ യു ഡി എസ് എഫ് പ്രവര്‍ത്തകര്‍ തടയുകയും ചെയ്തു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തില്‍
തെരഞ്ഞെടുപ്പ് മാറ്റിവെച്ചു.

READ ALSO:ലോകകപ്പില്‍ വീണ്ടും അട്ടിമറി, ദക്ഷിണാഫ്രിക്കയെ വീഴ്ത്തി നെതര്‍ലന്‍ഡ്‌സ്

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള വിദ്യാര്‍ത്ഥിയുടെ ജനാധിപത്യ അവകാശത്തെ ഹനിക്കുന്ന നിലപാട് സ്വീകരിച്ചതും നിഷ്പക്ഷമായി നിലകൊള്ളേണ്ട റിട്ടേണിംഗ് ഓഫീസര്‍ യു ഡി എസ് എഫിന് അനുകൂല നിലപാട് സ്വീകരിച്ചതും പ്രതിഷേധാര്‍ഹമാണെന്ന് എസ് എഫ് ഐ താമരശ്ശേരി ഏരിയാ കമ്മിറ്റി അറിയിച്ചു.

READ ALSO:പെരുമ്പാവൂരില്‍ ഒന്നരലക്ഷം രൂപയുടെ ഹെറോയിനും കഞ്ചാവുമായി അസം സ്വദേശി പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News