വാട്സ് ആപ്പ് വഴി ഇനി ലോണും കിട്ടും, വായ്പാ പദ്ധതിയുമായി ഐഐഎഫ്എൽ

ഉപയോക്താക്കൾക്ക് വാട്സ് ആപ്പ് വഴി ലോൺ നൽകാൻ ഐഐഎഫ്എൽ ഫിനാൻസ്. 10 ലക്ഷം രൂപ വരെയുള്ള ബിസിനസ് ലോണാണ് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. എംഎസ്‌എംഇ വായ്പാ വ്യവസായത്തിലെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ് ഇത്. ലോൺ അപേക്ഷയും വിതരണവും എല്ലാം നൂറ് ശതമാനവും ഡിജിറ്റലായാണ് നടക്കുന്നത്.

ഇന്ത്യയിൽ 450 ദശലക്ഷത്തിലധികം വാട്സ് ആപ്പ് ഉപയോക്താക്കൾ ഉണ്ട്. 24×7 എൻഡ് ടു എൻഡ് ഡിജിറ്റൽ ലോൺ സൗകര്യം ആണ് ഐഐഎഫ്എൽ ഉപയോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നത്.

വാട്സ് ആപ്പ് ഉപയോക്താക്കൾക്ക് 9019702184 എന്ന നമ്പറിലേക്ക് ‘ഹായ്’ എന്ന മെസേജ് അയച്ച് ഐഐഎഫ്എൽ ഫിനാൻസിൽ നിന്ന് വായ്പ നേടാനുള്ള പ്രോസസ്സ് ആരംഭിക്കാം എന്ന് ഐഐഎഫ്എൽ ഫിനാൻസിലെ അൺസെക്യൂർഡ് ലെൻഡിംഗ് ബിസിനസ് ഹെഡ് ഭരത് അഗർവാൾ വ്യക്തമാക്കി. വായ്പ അപേക്ഷയുടെ സങ്കീർണ്ണമായ ഘട്ടങ്ങൾ ഒഴിവാക്കാൻ കഴിയും. പേപ്പർലെസ് ആയി വാട്സ് ആപ്പിലൂടെ വായ്പ വിതരണം ലളിതമാക്കാൻ കഴിയും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

10 ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ എൻബിഎഫ്‌സികളിൽ ഒന്നാണ് ഐഐഎഫ്എൽ. ചെറുകിട വ്യവസായങ്ങൾക്ക് ഇത് വായ്പ വാഗ്ദാനം ചെയ്യുന്നു. രാജ്യത്തുടനീളം ശാഖകൾ ഉള്ള ഐഐഎഫ്എൽ ഡിജിറ്റലായി വായ്പ വാഗ്ദാനം ചെയ്യുന്നതിനാൽ പെട്ടെന്നുള്ള വായ്പയ്ക്കായി തിരയുന്ന ചെറുകിട ബിസിനസുകാർക്ക് ഇത് മികച്ച ഓപ്‌ഷനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News