‘നരഹത്യക്കുള്ള മറുപടി’; ഇസ്രയേൽ ഐസ് ഹോക്കി ടീമിനെ വിലക്കി ഐ ഐ എച്ച് എഫ്

പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന നരഹത്യക്ക് മറുപടിയായി ഇസ്രയേലിന്റെ ഐസ് ഹോക്കി ടീമിനെ ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് വിലക്കി ഐ ഐ എച്ച് എഫ് (ഇന്റർനാഷ്ണൽ ഐസ് ഹോക്കി ഫെഡറേഷൻ). 2024 ലെ ഐ ഐ എച്ച് എഫ് ഐസ് ഹോക്കി യു20 വേൾഡ് ചാമ്പ്യൻഷിപ്പ് ജനുവരിയിൽ ആരംഭിക്കാനിരിക്കെയാണ് തീരുമാനം അധികൃതർ ഇസ്രയേലിനെ അറിയിച്ചത്.

Also Read: തെലങ്കാനയിൽ ബസിന് തീപിടിച്ചു; യാത്രക്കാരി വെന്തുമരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്; വീഡിയോ

മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാവരെയും സംരക്ഷിക്കേണ്ടത് ഐ ഐ എച്ച് എഫിന്റെ ഉത്തരവാദിത്തം ആണെന്നും അതുകൊണ്ട് സുരക്ഷയും ആശങ്കകളും കണക്കിലെടുത്ത് ഇസ്രയേലിനെ എല്ലാ മത്സരങ്ങളിൽ നിന്നും വിലക്കുകയാണെന്നാണ് ഫെഡറേഷൻ പ്രസ്താവനയിലൂട അറിയിച്ചത്. ഇസ്രയേലിൽ നടത്താനിരുന്ന മത്സരം ഇസ്രയേൽ പലസ്തീനിൽ നടത്തുന്ന നരഹത്യയുടേയും യുദ്ധത്തിന്റെയും അടിസ്ഥാനത്തിൽ ബൾഗേറിയയിലേക്ക് മാറ്റിയതാണെന്നും റിപ്പോർട്ടുകളുണ്ട്.

Also Read: അസാധ്യമായത് ഒന്നുമില്ല, വെല്ലുവിളികളെ തോൽപ്പിച്ച അമീർ, അഭിനന്ദനവുമായി സച്ചിൻ; വീഡിയോ കാണൂ…

തുറന്ന യുദ്ധവും നരഹത്യയും നടത്തുന്നതിൽ പല ലോകരാജ്യങ്ങളും ഇസ്രയേലിനോടുള്ള ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പലരും മുന്നറിയിപ്പ് നൽകിയിട്ടും യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേൽ തയാറാകാത്ത സാഹചര്യത്തിലാണ് ഐ ഐ എച്ച് എഫിന്റെ ഈ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News