സാംബല്‍പുര്‍ ഐ.ഐ.എം ഗവേഷണ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു

സാംബല്‍പുര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓര്‍ഗനൈസേഷണല്‍ ബിഹേവിയര്‍ ആന്‍ഡ് ഹ്യൂമണ്‍ റിസോഴ്‌സസ് മാനേജ്‌മെന്റ്, ഫൈനാന്‍സ് ആന്‍ഡ് അക്കൗണ്ടിങ് മാനേജ്‌മെന്റ്, ഓപ്പറേഷന്‍സ് മാനേജ്‌മെന്റ്, ഇക്കണോമിക്‌സ്, പോളിസി ആന്‍ഡ് സ്ട്രാറ്റജിക് മാനേജ്‌മെന്റ്, ഇന്‍ഫര്‍മേഷന്‍ സിസ്റ്റം മാനേജ്‌മെന്റ്, മാര്‍ക്കറ്റിങ് മാനേജ്‌മെന്റ് എന്നീ വിഭാഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

ALSO READ ;രഞ്‌ജി ട്രോഫി ക്രിക്കറ്റിൽ സച്ചിൻ ബേബിയ്ക്ക് സെഞ്ചുറി

ഏതെങ്കിലും വിഷയത്തിലെ മാസ്റ്റേഴ്‌സ് ബിരുദം/രണ്ടുവര്‍ഷ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ (ഐ.ഐ.ടി./ഐ.ഐ.എം./മറ്റ് പ്രശസ്ത സര്‍വകലാശാലകള്‍ എന്നിവയിലൊന്നില്‍ നിന്നും) സി.എ./ഐ.സി.ഡബ്ല്യു.എ./സി.എസ്. തുടങ്ങിയ പ്രൊഫഷണല്‍ യോഗ്യതയും ഏതെങ്കിലും ബാച്ചിലര്‍ ബിരുദവും എന്‍ജിനിയറിങ്ങിലെ നാലുവര്‍ഷ/എട്ട് സെമസ്റ്റര്‍ ബാച്ചിലര്‍ ബിരുദം (ബി.ഇ./ബി.ടെക്./ബി.എസ്സി. എന്‍ജിനിയറിങ്)/ബി.ആര്‍ക്ക്. ബിരുദം ഏതെങ്കിലും വിഷയത്തില്‍ അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് ബിരുദം എന്നിവയാണ് യോഗ്യത.

ALSO READ;അവസാനം ഞങ്ങള്‍ പരസ്പരം കണ്ടു ; ആ ഹ്യദയമിടിപ്പ് എന്നും ഓർക്കും കുഞ്ഞുമകളെ കുറിച്ചുള്ള കുറിപ്പുമായി പേളിമാണി

അവസാന വര്‍ഷത്തില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം
നിശ്ചിത ഗ്രേഡോടെ/ശതമാനം മാര്‍ക്കോടെ, ഏതെങ്കിലും ഐ.ഐ.എമ്മില്‍നിന്നോ 2023-ലെ എന്‍.ഐ.ആര്‍.എഫ്. റാങ്കിങ്ങില്‍ 50-നകം സ്ഥാനമുള്ള ഒരു സ്ഥാപനത്തില്‍നിന്നോ സര്‍വകലാശാലയില്‍നിന്നോ രണ്ടുവര്‍ഷ ഫുള്‍ടൈം പി.ജി.പി./എം.ബി.എ. നേടിയവരെ (പാര്‍ട്ട് ടൈം/ഈവനിങ്/വീക്കെന്‍ഡ്/ഡിസ്റ്റന്‍സ് ലേണിങ് പ്രോഗ്രാംസ് ഒഴികെ) സൂചിപ്പിച്ച ടെസ്റ്റ് സ്‌കോറില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ALSO  READ ;മാലദ്വീപില്‍ നിന്നും ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണം: പ്രസിഡന്റ് മുഹമ്മദ് മുയിസ്സു

iimsambalpur.ac.in (പ്രോഗ്രാംസ് -പിഎച്ച്.ഡി ലിങ്ക്) വഴി മാര്‍ച്ച് 31 വരെ നല്‍കാം. ട്യൂഷന്‍, കംപ്യൂട്ടര്‍, ലൈബ്രറി, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, പ്ലേസ്മെന്റ്, അലംനി എന്നിവയുടെ ഫീസുകള്‍ ഉള്‍പ്പടെയുള്ള അക്കാദമിക് ചെലവുകള്‍ക്കായി പ്രവേശനം ലഭിക്കുന്നവര്‍ക്ക് ഫെലോഷിപ്പ് നല്‍കും. കൂടാതെ, ആദ്യ രണ്ടുവര്‍ഷം പ്രതിമാസ സബ്‌സിസ്റ്റന്‍സ് അലവന്‍സ് ആയി 35,000 രൂപയും (സ്ലാബ് എ) തുടര്‍ന്ന് അംഗീകൃത തിസിസ് പ്രൊപ്പോസല്‍ നല്‍കുന്നമുറയ്ക്ക് 40,000 രൂപയും (സ്ലാബ് ബി) നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News