ഐഐഎം സമ്പല്‍പൂര്‍ എക്സിക്യൂട്ടീവ് എംബിഎക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 30 വരെ നീട്ടി

ഐഐഎം സമ്പല്‍പൂര്‍ നടത്തുന്ന രണ്ടു വര്‍ഷ എംബിഎ കോഴ്സിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 30 വരെ നീട്ടി. ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കായുള്ള ഈ എംബിഎ കോഴ്സിന് അപേക്ഷിക്കാന്‍ ബിരുദ തലത്തില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കും മൂന്നു വര്‍ഷത്തെയെങ്കിലും പ്രൊഫഷണല്‍ അനുഭവ സമ്പത്തും വേണം. ഓഫ്ലൈനായും വീഡിയോ കോണ്‍ഫറന്‍സ് അടിസ്ഥാനമായുള്ള വിര്‍ച്വല്‍ ക്ലാസ് റൂം രീതിയിലും ഈ കോഴ്സ് ലഭ്യമാണ്.

Also read:‘സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇലക്ടറൽ ബോണ്ട്’; ഡി രാജ

സ്ഥാപനങ്ങളെ പുതിയ തലത്തിലേക്ക് ഉയര്‍ത്തും വിധം സംരംഭകത്വ കഴിവുകള്‍ വികസിപ്പിക്കാന്‍ പങ്കെടുക്കുന്നവരെ പിന്തുണക്കുകയാണ് കോഴ്സിന്‍റെ ലക്ഷ്യമെന്ന് ഐഐഎം സമ്പല്‍പൂര്‍ ഡയറക്ടര്‍ പ്രൊഫ. മഹാദിയോ ജെയ്സ്വാള്‍ പറഞ്ഞു.

കോഴ്സ് സംബന്ധിച്ച് +91 9777132258 / 9811210611 എന്നീ നമ്പറുകളില്‍ അന്വേഷിക്കാവുന്നതാണ്. വിശദ വിവരങ്ങളും ബ്രോഷറും . https://iimsambalpur.ac.in/executive-mba എന്ന സൈറ്റില്‍ ലഭ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News