മാംസം കഴിക്കുന്നത് കൊണ്ടാണ് ഹിമാചല്‍ പ്രദേശിൽ മേഘവിസ്‌ഫോടനം ഉണ്ടാകുന്നതെന്ന വിവാദ പരാമർശവുമായി ഐ ഐ ടി ഡയറക്ടർ ലക്ഷ്മിധര്‍ ബെഹ്റ. വിദ്യാര്‍ഥികളോട് മാംസം കഴിക്കില്ലെന്ന് പ്രതിജ്ഞ എടുക്കാന്‍ ലക്ഷ്മിധര്‍ ബെഹ്റ പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
ALSO READ: കണിച്ചുകുളങ്ങരയില്‍ കല്യാണപ്പന്തല്‍ പൊളിക്കുന്നതിനിടെ ഷോക്കേറ്റു; മൂന്ന് തൊഴിലാളികൾ മരിച്ചു
‘നല്ല മനുഷ്യരാവാന്‍ എന്താണ് ചെയ്യേണ്ടത്. മാംസം കഴിക്കാതിരിക്കുക. മാംസം കഴിക്കില്ലെന്ന് പ്രതിജ്ഞ എടുക്കുക. മൃഗങ്ങളെ കൊല്ലുന്നതും പരിസ്ഥിതി പ്രശ്നങ്ങളും തമ്മില്‍ ബന്ധമുണ്ട്. അതിപ്പോള്‍ കാണാനാവില്ല. എന്നാല്‍ അങ്ങനെ ഒന്നുണ്ട്. വലിയ മണ്ണിടിച്ചിലുകളും മേഘവിസ്ഫോടനങ്ങളും വീണ്ടും വീണ്ടും നമ്മള്‍ കാണുന്നു. അതെല്ലാം മാംസം കഴിക്കുന്നതിന്റെ ഫലമാണ്’, വിഡിയോയിൽ ലക്ഷ്മിധര്‍ ബെഹ്റ പറയുന്നു.
ALSO READ: ജി-20 ഉച്ചകോടി; ജോ ബൈഡന്‍ ഇന്ത്യയിലെത്തി
സംഭവത്തിനെതിരെ രൂക്ഷ വിമർശനമാണ് പലരും ഉന്നയിക്കുന്നത്. ഒരു ഐ ഐ ടി ഡയറക്ടറുടെ ഭാഗത്ത് നിന്ന് ഇത്തരത്തിൽ വസ്തുതാവിരുദ്ധമായ ഒരു പരാമർശം ഉണ്ടാകുന്നത് വിശ്വസിക്കാനാവുന്നില്ലെന്ന് തുടങ്ങി ധാരാളം മോശം കമന്റുകളും വിഡിയോയ്‌ക്കെതിരെ വരുന്നുണ്ട്. കെട്ടിടനിര്‍മാണത്തിലെ പ്രശ്നങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും വനനശീകരണവുമാണ് ഹിമാചല്‍ പ്രദേശിലെ മണ്ണിടിച്ചിലുകള്‍ക്ക് കാരണം എന്ന വസ്തുത നിലനിൽക്കെ ലക്ഷ്മിധര്‍ ബെഹ്റ പറഞ്ഞ വിവാദ പരാമർശങ്ങൾ ഇപ്പോൾ വലിയ രീതിയിൽ ചർച്ചയാവുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here