സംസ്‌കൃത കോഴ്‌സുകളുമായി ഐ.ഐ.ടി. ഹൈദരാബാദ്; ഓഗസ്റ്റ് 29 മുതൽ അപേക്ഷിക്കാം

സംസ്‌കൃത കോഴ്‌സുകളുമായി ഐ.ഐ.ടി. ഹൈദരാബാദ്. സംസ്‌കൃതത്തില്‍ ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ എന്നിവയാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. സെന്‍ട്രല്‍ സാന്‍സ്‌ക്രിറ്റ് യൂണിവേഴ്‌സിറ്റിയുമായി (സിഎസ്‌യു) സഹകരിച്ചുകൊണ്ടാണ് പുതിയ കോഴ്സ് നടപ്പിലാക്കിയിരിക്കുന്നത്. ഓണ്‍ലൈനായും ഓഫ്‌ലൈനായും പഠിക്കാം. ഓഗസ്റ്റ് 29 മുതൽ അപേക്ഷകൾ സ്വീകരിക്കും. സെപ്റ്റംബര്‍ 20 വരെയാണ് അപേക്ഷിക്കുവാനുള്ള അവസാന തീയതി.

ALSO READ: കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്തു ; കോഴിക്കോട് ബേപ്പൂർ റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്

പത്താം ക്ലാസാണ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിനുള്ള യോഗ്യത.അപേക്ഷിക്കുന്നതിനുള്ള ഏറ്റവും കുറവ് പ്രായം 15 ആണ്. ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷകൾ അയക്കാം. കോഴ്സിന് ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് സിഎസ്‌യു അഞ്ച് പഠന പുസ്തകങ്ങള്‍ നല്‍കും. 1,200 രൂപയാണ് അഡ്മിഷന്‍ ഫീസ്. എക്‌സാം ഫീസായി 300 രൂപയും നൽകണം.

ALSO READ: സംസ്ഥാനത്തെ ദുരന്ത മേഖലകളിൽ മുന്നറിയിപ്പുമായി ഇനി സൈറണുകൾ, അപകടത്തിൻ്റെ തീവ്രതയ്ക്കനുസരിച്ച് വ്യത്യസ്ത നിറങ്ങളിലും ശബ്ദത്തിലും അവ മുഴങ്ങും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News