വേദിയിൽ സംസാരിക്കുന്നതിനിടെ ഐഐടി കാൺപൂർ പ്രൊഫസർ കുഴഞ്ഞുവീണ് മരിച്ചു

വേദിയിൽ സംസാരിക്കുന്നതിനിടെ ഐഐടി കാൺപൂരിലെ സീനിയർ പ്രൊഫസർ കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് കോളേജ് അധികൃതർ പറഞ്ഞു. മെക്കാനിക്കൽ എൻജിനിയറിങ് വിഭാ​ഗം തലവനും സ്റ്റുഡന്റ്സ് അഫയേഴ്സ് ഡീനുമായ സമീർ ഖണ്ഡേക്കർ ആണ് മരിച്ചത്. 53 വയസ്സായിരുന്നു. പൂർവ വിദ്യാർഥി സംഗമം കോളേജിൽ നടക്കുന്നതിനിടയാണ് സംഭവം.

ALSO READ: വിനോദയാത്രയ്ക്ക് പോകാൻ പണം നൽകിയില്ല; പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

പ്രസം​ഗിക്കുന്നതിനിടയിൽ പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ട സമീർ വേദിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 5 വർഷമായി ഉയർന്ന കൊളസ്ട്രോളിന് ചികിത്സയെടുത്തിരുന്ന വ്യക്തിയാണ് സമീറെന്ന് മറ്റ് അധ്യാപകർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News