ഐഐടി ഖരഗ്പൂരിലെ വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അക്കാദമിക് രംഗത്ത് മിടുക്കനായ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഷോണ്‍ മാലികിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാതാപിതാക്കളുമായി രാത്രിയില്‍ സാധാരണ നിലയില്‍ ഷോണ്‍ സംസാരിച്ചിരുന്നു. ഞായറാഴ്ച രാവിലെ ഹോസ്റ്റലില്‍ മാതാപിതാക്കള്‍ മാലിക്കിനെ കാണാനെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. മകന്റെ മുറി അകത്ത് നിന്ന് പൂട്ടിയിരിക്കുന്നതും ആവര്‍ത്തിച്ച് വിളിച്ചിട്ടും മകനില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. തുടര്‍ന്ന് മാതാപിതാക്കള്‍ ബലമായി വാതില്‍ പൊളിച്ച് മുറിയില്‍ പ്രവേശിച്ചപ്പോഴാണ് ഷോണ്‍ മാലിക്കിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Also Read : പത്തനംതിട്ട പീഡനക്കേസ്: അറസ്റ്റിലായവരുടെ എണ്ണം 39 ആയി; ഇന്നു തന്നെ ബാക്കി പ്രതികളെ കസ്റ്റഡിയിലെടുത്തേക്കും
മരണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ തടയാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അധികാരികള്‍ വ്യക്തമാക്കി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഐഐടി-ഖരഗ്പൂര്‍ ജൂനിയര്‍ ലാബ് ടെക്നീഷ്യന്‍ കം അസിസ്റ്റന്റിന്റെ മൃതദേഹം ക്യാമ്പസിലെ ക്വാര്‍ട്ടേഴ്സില്‍ നിന്ന് കണ്ടെടുത്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here