രാമായണത്തെ പരിഹസിക്കുന്ന സ്‌കിറ്റ് അവതരിപ്പിച്ചെന്ന് ആരോപണം; മുംബൈ ഐഐടി വിദ്യാര്‍ത്ഥികള്‍ക്ക് പിഴ ചുമത്തി അധികൃതര്‍

മുംബൈയിലെ ഐഐടി വിദ്യാര്‍ത്ഥികള്‍ക്ക് 1,20,000 രൂപ പിഴ ചുമത്തി ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍. രാമായണത്തെ പരിഹസിക്കുന്ന സ്‌കിറ്റ് അവതരിപ്പിച്ചെന്ന് ആരോപിച്ചുള്ള പരാതിയിലാണ് വിദ്യാര്‍ഥികള്‍ക്ക് പിഴയടക്കാന്‍ ബോംബെ ഐഐടി നോട്ടീസ് നല്‍കിയിരിക്കുന്നത്.

രാമനേയും സീതയേയും അപകീര്‍ത്തികരമായി അവതരിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് ഐഐടി ബോംബെ വിദ്യാര്‍ത്ഥികള്‍ക്ക് 1.2 ലക്ഷം രൂപ പിഴ ചുമത്തിയത്. ക്യാമ്പസില്‍ അവതരിപ്പിച്ച രാമായണത്തെ ആസ്പദമാക്കിയുള്ള നാടകം ഹിന്ദുമതത്തോടുള്ള അനാദരവാണെന്നും രാമനേയും സീതയേയും അവഹേളിക്കുന്നതാണെന്നും ആരോപിച്ചായിരുന്നു ഒരു വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നത്.

ALSO READ:അരവിന്ദ് കെജ്‌രിവാളിന് ജാമ്യം; കോടതി ഉത്തരവ് ഇഡിയുടെ എതിർപ്പ് മറികടന്ന്

മുംബൈയിലെ പവായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ഈ വര്‍ഷം നടന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പെര്‍ഫോമിംഗ് ആര്‍ട്സ് ഫെസ്റ്റിവലില്‍ അവതരിപ്പിച്ച നാടകമാണ് വിവാദമായത്. ”രാഹോവന്‍” എന്ന രാമായണത്തെ ആസ്പദമാക്കിയുള്ള നാടകം ഹിന്ദുമതത്തോടുള്ള അനാദരവാണ് പ്രകടമാക്കിയതെന്നും രാമനേയും സീതയേയും അവഹേളിക്കുന്ന രീതിയിലായിരുന്നു അവതരണമെന്നും ആരോപിച്ചായിരുന്നു ചിലരുടെ പ്രതിഷേധം.

തുടര്‍ന്ന് നാടകത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളില്‍ നിന്ന് ഒരു സെമസ്റ്റര്‍ ഫീസിന് തുല്യമായ 1, 20, 000 രൂപ പിഴ ഈടാക്കുവാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തീരുമാനിക്കുകയായിരുന്നു. നാടകത്തിന്റെ ഭാഗമായിരുന്ന ഏഴോളം വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തരത്തില്‍ പിഴ അടക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആവശ്യപ്പെട്ടത്. പിഴ അടയ്ക്കാതിരുന്നാല്‍ കൂടുതല്‍ ഉപരോധങ്ങള്‍ക്ക് കാരണമാകുമെന്നും താക്കീത് നല്‍കി. വിദ്യാര്‍ത്ഥിക്ക് ‘പെനാല്‍റ്റി’ നോട്ടീസ് നല്‍കുന്നതിന് മുന്നോടിയായി നാടകവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ അച്ചടക്ക സമിതി യോഗം ചേര്‍ന്നിരുന്നു. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളും യോഗത്തില്‍ പങ്കെടുത്തതായാണ് അറിയാന്‍ കഴിഞ്ഞത്. തുടര്‍ന്നാണ് യോഗത്തിന്റെ ശുപാര്‍ശ പ്രകാരം സമിതി ശിക്ഷാ നടപടികള്‍ ശുപാര്‍ശ ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

ALSO READ:കർണ്ണാടക ഗോണികുപ്പയില്‍ കെട്ടിടം തകര്‍ന്നു വീണു; രക്ഷാപ്രവർത്തനം തുടരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News