ഐഐഐടിഎംകെയും സിനോപ്സിസും തമ്മിൽ സെമികണ്ടക്ടർ നവീകരണത്തിന് ധാരണാപത്രം ഒപ്പുവെച്ചു

iiitmk

നവസാങ്കേതിക വിദ്യയുടെയും വ്യവസായത്തിന്റെയും സഹകരണം സാധ്യമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് കേരള (IIITMK) യും സിനോപ്സിസ് കമ്പനിയും തമ്മിൽ ധാരണാപത്രം (MoU) ഒപ്പുവെച്ചു.

ചിപ് ഡിസൈൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഹാർഡ്വെയർ, തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകളിൽ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പ്രത്യേക ഇന്റേൺഷിപ്പ് പരിശീലനവും, സംയുക്ത ആർ‌ആൻഡ്‌ഡി പദ്ധതികളിൽ പരസ്പര പങ്കാളിത്തവും ഉറപ്പാക്കുന്നതാണ് ധാരണാപത്രം.

ALSO READ; ടൂറിസം വികസനത്തില്‍ കുതിച്ചു ചാട്ടത്തിനൊരുങ്ങി സംസ്ഥാനം; ടൂറിസം വകുപ്പിന്‍റെ രണ്ട് പദ്ധതികൾക്ക് കേന്ദ്ര അനുമതിയായി

ഈ സഹകരണത്തോടെ അക്കാദമിക് പ്രോഗ്രാമുകൾ വ്യവസായ ആവശ്യങ്ങൾക്കനുസൃതമാക്കാനും സെമികണ്ടക്ടർ മേഖലയിലെ വിദ്യാർത്ഥികൾക്ക് ആവശ്യമുള്ള കഴിവുകളും പരിജ്ഞാനവും നൽകുവാനും സാധിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഐഐടിഎംകെ ഡയറക്ടർ പ്രൊഫ. അലക്സ് ജെയിംസ്, ഐടി സെക്രട്ടറി ഡോ. രത്തൻ കെൽക്കർ, സിനോപ്സിസ് പ്രോഗ്രാം മാനേജർ ഡോ. സങ്കൽപ് കുമാർ സിംഗ്, സിനോപ്സിസ് ജിടിഎം സീനിയർ ഡയറക്ടർ സുധീപ് കെ ശിവല്ലി തുടങ്ങിയവർ പങ്കെടുത്തു.

ALSO READ; 51 രൂപ കയ്യിലുണ്ടോ? ജിയോ തരും അൺലിമിറ്റഡ് 5ജി ഡാറ്റ; ബിഎസ്എൻഎല്ലിനെ പൂട്ടാൻ കച്ചകെട്ടിയിറങ്ങി അംബാനി

ധാരണാപത്രം പ്രധാന ലക്ഷ്യങ്ങൾ:

  1. പ്രത്യേക പരിശീലന പ്രോഗ്രാമുകൾ: ഐസി ഡിസൈൻ, എഐ അപ്ലിക്കേഷനുകൾ തുടങ്ങിയ മേഖലകളിൽ പ്രത്യേക ശില്പശാലകൾ, സർട്ടിഫിക്കേഷൻ കോഴ്‌സുകൾ, പ്രായോഗിക പരിശീലനം എന്നിവ സാധ്യമാകും. സിനോപ്സിസ് അവരുടെ ആധുനിക ഉപകരണങ്ങളും സാങ്കേതികവിദ്യകളും പങ്കുവെക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് വ്യവസായപ്രധാനമായ പരിജ്ഞാനം ലഭിക്കും. സ്റ്റാർട്ടപ്പുകൾക്കും സംരംഭകത്വത്തിനും ഇത് കൂടുതൽ പ്രയോജനപ്രദമാകും
  2. ഓപ്പൺ ഇന്നവേഷൻ ലാബ്: നൂതന വിഷയങ്ങളിൽ സംയുക്ത ഗവേഷണം നടത്താൻ ഐഐടിഎംകെയിൽ ഒരു ഓപ്പൺ ഇന്നവേഷൻ ലാബ് സ്ഥാപിക്കും. ഇതിൽ ലോ-പവർ എഐ പ്രോസസർ, ന്യൂറോമോർഫിക് കമ്പ്യൂട്ടിംഗ്, ചിപ് ഓപ്റ്റിമൈസേഷൻ എന്നിവ ഉൾപ്പെടും.
  3. സാമൂഹ്യപരമായ പ്രയോജനങ്ങൾക്കായുള്ള എഐ ഹാർഡ്വെയർ പ്രോജക്റ്റുകൾ: ആരോഗ്യം, കൃഷി, സ്മാർട്ട് നഗരങ്ങൾ, വിദ്യാഭ്യാസം എന്നിവ ഉൾപ്പെടെയുള്ള മേഖലകളിൽ എഐ അധിഷ്ഠിതമായ പരിഹാരങ്ങൾ നടപ്പാക്കുന്നതിനുള്ള സംയുക്ത പ്രോജക്റ്റുകൾ, പ്രായോഗിക തലത്തിൽ ഗുണപരമായ പൈലറ്റ് പഠനങ്ങൾ എന്നിവ സംഘടിപ്പിക്കും.
  4. ഇന്റേൺഷിപ്പ്, തൊഴിൽ സാധ്യതകൾ: ഈ പ്രോഗ്രാമിൽ പരിശീലനം ലഭിക്കുന്ന വിദ്യാർത്ഥികളെ കമ്പനിയുടെ റിക്രൂട്ട്‌മെന്റ് പ്രക്രിയയ്ക്ക് വിധേയമായി സിനോപ്സിൽ ഇന്റേൺഷിപ്പ്, ഫുൾ-ടൈം ജോലികൾക്കായി പരിഗണിക്കും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News