നാവിൽ കൊതിയൂറും ഇരട്ടി മധുരം! തയ്യാറാക്കാം നല്ല ചൂട് ഇല അട

രാവിലെയും വൈകിട്ടുമൊക്കെ അൽപ്പം മധുരമൂറും വിഭവങ്ങൾ ഇനിയൊന്ന് പരീക്ഷിച്ചാലോ? എങ്കിൽ നാവിൽ കൊതിയൂറും ഇലയട ഉണ്ടാക്കാം! കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന നല്ല കിടിലൻ ഇലയട എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം

ആവശ്യമായ ചേരുവകൾ

അരി മാവ്: 2 കപ്പ്
നെയ്യ്: 2 ടീസ്പൂൺ
പൊടിച്ച പച്ച ഏലക്ക: 1/2 ടീസ്പൂൺ
ശർക്കര: 2 കപ്പ്
ഉപ്പ്: ആവശ്യത്തിന്
വെള്ളം: ആവശ്യത്തിന്
തേങ്ങ ചിരകിയത്: 2 കപ്പ്
വാഴയില

തയ്യാറാക്കുന്ന വിധം

ആദ്യമായി ഒരു പാത്രത്തിൽ ഉപ്പും വെള്ളവും ചേർത്ത് അരിപ്പൊടി ചേർത്ത് ഇളക്കുക. ഇനി ഇടത്തരം തീയിൽ ഒരു പാൻ എടുത്ത് ശർക്കരയും വെള്ളവും ചേർത്ത് തിളപ്പിക്കുക. ഏലക്കാപ്പൊടി, നെയ്യ്, തേങ്ങ ചിരകിയത് എന്നിവ ചേർത്ത് രണ്ടു മിനിറ്റ് വേവിക്കുക. ശേഷം മിശ്രിതം അൽപനേരം തണുപ്പിക്കണം.ഇനി മാവ് എടുത്ത് തുല്യ ഭാഗങ്ങളാക്കാം. ശേഷം വാഴയില എടുത്ത് അൽപ്പം എണ്ണ പുരട്ടുക. ഇനി കുഴച്ചുവെച്ച മാവ് നിലയിലേക്ക് വെച്ച് കൈകൊണ്ട് പരത്തിയെടുക്കുക.ഇനി ശർക്കര അടങ്ങിയ ഫില്ലർ അടക്കുള്ളിൽ വെച്ച് അട മടക്കി എടുക്കാം. ഇനി ഇത് 10-15 മിനിറ്റ് ആവിയിൽ വേവിക്കണം. ഇതോടെ നല്ല ചൂട് ഇല അട റെഡി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News