ക്ഷേത്ര ശ്രീകോവിലിനുള്ളില്‍ കയറാൻ ഇളയരാജ; തടഞ്ഞ് ഭാരവാഹികൾ

ശ്രീകോവിലിനുള്ളില്‍ കയറിയ സംഗീത സംവിധായകൻ ഇളയരാജയെ തടഞ്ഞ് ക്ഷേത്ര ഭാരവാഹികൾ. പ്രാദേശിക പുരോഹിതര്‍ക്കല്ലാതെ ശ്രീകോവിലിനുള്ളില്‍ കയറാൻ അനുമതിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് തടഞ്ഞത്. മധുര ശ്രീവില്ലി പുത്തുര്‍ വിരുദനഗറിലെ അണ്ടാല്‍ ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളില്‍ ആണ് ഇളയരാജ കയറാൻ ശ്രമിച്ചത്.

അനുമതിയില്ല എന്നറിഞ്ഞതോട് കൂടി അദ്ദേഹം തിരിച്ചിറങ്ങി. എന്നാൽ ശ്രീകോവിലിന് പുറത്തുവെച്ച് പുറത്ത് നിന്ന് പ്രാർഥന നടത്തിയ ഇളയരാജയെ പൂജാരികൾ ഹാരമണിയിച്ച് ആദരിച്ചു. അതേസമയം ശ്രീകോവിലിനുള്ളില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് അറിയാതെയാണ് അദ്ദേഹം അകത്തു കടന്നതെന്നാണ് ചിലരുടെ അഭിപ്രായം. ഇക്കാര്യം ഇളയ രാജയെ അറിയിച്ചതോടെ അദ്ദേഹം തിരിച്ചിറങ്ങി എന്നും മറ്റു പ്രശ്നങ്ങൾ ഇല്ലെന്നും ഇതുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

also read: സംഭലിലെ ക്ഷേത്രത്തിനു സമീപത്തുള്ള കിണറിൽ നിന്നും പുരാതന വിഗ്രഹങ്ങൾ കണ്ടെത്തിയെന്ന് യുപി പൊലീസ്

എന്നാൽ ജാതി വിവേചനത്തിന്റെ പേരിലാണ് അദ്ദേഹത്തെ തടഞ്ഞതെന്നതടക്കമുള്ള വിമര്‍ശനം വന്നപ്പോൾ ആണ് ഇതിന്റെ വിശദീകരണം ക്ഷേത്രഭാരവാഹികൾ നൽകിയത്. അതേസമയം ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. അതേസമയം കഴിഞ്ഞ ദിവസം, ക്ഷേത്രത്തിൽ പ്രാർത്ഥനയ്ക്ക് എത്തിയ തിരുവണ്ണാമലൈ ജില്ലാ കളക്ടർക്കും പ്രവേശനം നിഷേധിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News