‘കൂലിക്കെതിരെ ഇളയരാജ’, രജനികാന്തിനും ലോകേഷിനുമെതിരെ നിയമ നടപടിക്കൊരുങ്ങി സംഗീത സംവിധായകൻ; വിഷയം പാട്ട് തന്നെ

അനുമതിയില്ലാതെ തൻ്റെ ഗാനം ഉപയോഗിച്ച സംഭവത്തിൽ രജനികാന്ത് ചിത്രത്തിനെതിരെ പരാതിയുമായി സംഗീത സംവിധായകൻ ഇളയരാജ. ലോകേഷ് കനകരാജിന്റെ ‘കൂലി’ക്ക് എതിരെയാണ് ഇളയരാജ രംഗത്തെത്തിയത്. കൂലിയുടെ നിർമാതാക്കളായ സൺ പിക്ച്ചേഴ്സിന് എതിരെ സംഭവവുമായി ബന്ധപ്പെട്ട് ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

ALSO READ: ‘ഞാൻ അസുഖബാധിതയാണ്, വേദനിപ്പിക്കരുത്, ഈ ലോകം എന്റേത് കൂടിയാണ്’, ആരോഗ്യത്തെ കുറിച്ചും മോശം കമന്റുകൾക്കും അന്ന രാജൻ്റെ മറുപടി

രജനികാന്ത് നായകനായ കൂലിയുടെ പ്രൊമൊയില്‍ തന്റെ ഗാനം അനുവാദമില്ലാതെ ഉപയോഗിച്ചുവെന്നാണ് ഇളയരാജയുടെ പരാതി. കൂലിയുടെ പ്രൊമൊയില്‍ നിന്ന് തൻ്റെ ‘വാ വാ’ ഗാനം നീക്കുകയോ ഉപയോഗിക്കാൻ അനുമതി വാങ്ങുകയോ ചെയ്യണമെന്നും ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നുമാണ് സംഗീത സംവിധായകൻ നൽകിയ പരാതിയിൽ പറയുന്നത്.

ALSO READ: ഗോദ്റെജിൻ്റെ സ്വത്ത് ബന്ധുക്കൾ വീതിച്ചെടുത്തു, കമ്പനി രണ്ടായി പിളരുന്നു, 127 വർഷങ്ങളുടെ പാരമ്പര്യം ഇനി രണ്ടു ദിശയിൽ

വിജയ് ചിത്രം ലിയോയ്ക്ക് ശേഷം രജനികാന്തിനെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്യുന്ന സിനിമയാണ് കൂലി. ഒരു അധോലോക നായകനായിട്ടാകും ചിത്രത്തില്‍ രജനി വേഷമിടുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിലേക്ക് സിംഗപ്പൂര്‍, ദുബായ്, യുഎസ്‍എ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നും അനലിസ്റ്റുകൾ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News