‘കണ്മണി അൻപോട്’ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചു, മഞ്ഞുമ്മൽ ബോയ്‌സ് നഷ്ടപരിഹാരം നൽകണം, വക്കീൽ നോട്ടീസ് അയച്ച് ഇളയരാജ

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രമായ മഞ്ഞുമ്മൽ ബോയ്‌സിനെതിരെ സംഗീത സംവിധായകൻ ഇളയരാജ. ‘കണ്മണി അൻപോട്’ഗാനം സിനിമയിൽ ഉൾപ്പെടുത്തിയത് അനുമതി തേടാതെയാണെന്ന് കാണിച്ച് ഇളയരാജ നിർമ്മാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ചു. ‘കണ്മണി അൻപോട് ’ഗാനം ഉൾപെടുത്തിയതിന് അനുമതി തേടിയിരുന്നില്ലെന്ന് വ്യക്തമാക്കിയ ഇളയരാജ, ടൈറ്റിൽ കാർഡിൽ പരാമർശിച്ചത് കൊണ്ടു മാത്രം കാര്യമില്ലെന്നും വ്യക്തമാക്കി.

ALSO READ: ഷെയ്ൻ നിഗമിനെതിരെ സംഘപരിവാറിന്റെ സൈബർ ആക്രമണം, ഉണ്ണിമുകുന്ദനെ നിർമാണ കമ്പനിയായ ‘UMF’ ൻ്റെ പേരിൽ അധിക്ഷേപിച്ചെന്ന് ആരോപണം

15 ദിവസത്തിനകം നഷ്ടപരിഹാരം നൽകണമെന്നും ഇല്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ഇളയരാജ വക്കീൽ നോട്ടീസിൽ സൂചിപ്പിച്ചിട്ടുണ്ട്. നിർമാതാക്കൾ പകർപ്പവകാശ നിയമം ലംഘിച്ചെന്നതാണ് ഇളയരാജ വക്കീൽ നോട്ടീസിൽ പ്രധാനമായും ചൂണ്ടികാട്ടിയിരിക്കുന്നത്. ഒന്നുകിൽ അനുമതി തേടണമെന്നും അല്ലെങ്കിൽ ഗാനം മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ നിന്ന് ഒഴിവാക്കണമെന്നും വക്കീൽ നോട്ടീസിൽ ഇളയരാജ വ്യകത്മാക്കിയിട്ടുണ്ട്.

ALSO READ: ‘ഉമ്മയും മകനുമല്ല പങ്കാളികളാണ്’, വിവാഹ മോചിതയെ കല്യാണം കഴിച്ചാൽ എന്താണ് പ്രശ്നം? പരിഹസിക്കുന്നവർക്ക് ചുട്ട മറുപടി നൽകി ടി ടി ഫാമിലി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News