അന്‍പ് മകളേ… ഭവതാരിണിയുടെ ചിത്രം പങ്കുവെച്ച് ഇളയരാജ

മകളും ഗായികയുമായ ഭവതാരിണിയുടെ ഫോട്ടോ പങ്കുവെച്ച് സംഗീത സംവിധായകന്‍ ഇളയരാജ. കുട്ടിയായിരുന്ന ഭവതാരിണിക്കൊപ്പം ഇരിക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്.’അന്‍പ് മകളേ’ എന്ന ക്യാപ്ഷനോടെയാണ് ഇളയരാജ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

ALSO READ;ജോണി നെല്ലൂർ കേരള കോൺഗ്രസ് എമ്മിൽ; സ്വാഗതം ചെയ്ത് ജോസ് കെ മാണി

വ്യാഴാഴ്ചയാണ് ഗായികയും സംഗീത സംവിധായികയുമായ ഭവതാരിണി മരണപ്പെട്ടത്. അര്‍ബുദബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ശ്രീലങ്കയില്‍ വെച്ചായിരുന്നു അന്ത്യം.രാസയ്യ, അലക്‌സാണ്ടര്‍, തേടിനേന്‍ വന്തത്, കാതലുക്ക് മര്യാദൈ, ഫ്രണ്ട്‌സ് (തമിഴ്), പാ, താരരൈ ഭരണി, ഗോവ, അനേകന്‍ തുടങ്ങിയ സിനിമകളില്‍ പാടിയിട്ടുണ്ട്. ഇളയരാജയുടെ സംഗീത സംവിധാനത്തില്‍ 2000-ല്‍ പുറത്തിറങ്ങിയ ഭാരതി എന്ന ചിത്രത്തിലെ ‘മയില്‍ പോലെ പൊണ്ണു ഒന്ന്’ എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.

ALSO READ ;റിപ്പബ്ലിക് ദിനത്തിലെ പരേഡ് വാഹന വിവാദം; ‘ആശയക്കുഴപ്പമുണ്ടാക്കി ചിലരുടെ ചോര കുടിക്കാനുള്ള ലക്ഷ്യമാണിത്’: മന്ത്രി മുഹമ്മദ് റിയാസ്

പോസ്റ്റിനു താഴെ നിരവധി പോരാണ് മന്റുമായി എത്തിയത്. ളയരാജയെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്ന് ചിലര്‍ കുറിച്ചു. പ്രാര്‍ഥനകളുമായി ഒപ്പമുണ്ടാകുമെന്ന് മറ്റു ചിലരും കുറിച്ചു. എന്നാല്‍ ചിലര്‍ ഇളയരാജയുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് കമന്റ് ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News