ഗർഭകാലം ആഘോഷമാക്കി ഇലിയാന, ചിത്രങ്ങൾ വൈറൽ

തെലുങ്ക്, ഹിന്ദി ഭാഷാ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപചിരിതയായ താരമാണ് ഇലിയാന. 2006-ല്‍ തെലുങ്ക് ചിത്രമായ ദേവദാസിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്. ചിത്രം വാണിജ്യപരമായി വിജയിക്കുകയും ആ വര്‍ഷത്തെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ഇലിയാനയ്ക്ക് ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് പോക്കിരി, രാഖി, മുന്ന, ജല്‍സ, നന്‍പന്‍, ജുലായ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം വേഷമിട്ടു.

ഏപ്രില്‍ 18-നാണ് ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ട് ഇലിയാന താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത പങ്കുവെച്ചത്. അവിവാഹിതയായ ഇലിയാനയുടെ കുഞ്ഞിന്റെ അച്ഛന്‍ ആരാണെന്ന് നടി വ്യക്തമാക്കണമെന്നതടക്കമുള്ള കമന്റുകളാണ് പോസ്റ്റിന് താഴെവന്നത്. എന്നാല്‍ വിവാദങ്ങള്‍ക്ക് മുഖം കൊടുക്കാതെ തന്റെ ഗര്‍ഭകാലം ആഘോഷമാക്കുകയാണ് ഇലിയാന.

Ileana D'Cruz Once Opened Up On When Did She Lose Her Virginity, Slamming  The Troll & Asked, "What Would Your Mother Say?"

പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് നടി പ്രെഗ്നൻസി ആഘോഷമാക്കുന്നത്. കൈയിൽ ഒരു മഗ്ഗുമായി കട്ടിലിൽ കിടക്കുന്ന താരം ‘അടുത്തിടെയുള്ള ജീവിതം’ എന്ന് കുറിച്ചുകൊണ്ട് തന്റെ കുഞ്ഞു ബമ്പിലേക്ക് നോക്കുന്നതാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയായി നൽകിയത്. ‘പ്രെഗി പേർക്സ്’ എന്ന് കുറിച്ചുകൊണ്ട് ഒരു കേക്കിന്റെ ചിത്രമാണ് മറ്റൊന്ന്. ഒരു കഷ്ണം കേക്കിന്റെ ഫോട്ടോ പങ്കുവച്ച് “അമ്മയുടെ അടുത്തേക്ക് വരൂ” എന്നും ഇലിയാന എഴുതി.

Ileana D'Cruz announces pregnancy with a sweet post. Fans congratulate the  actress - India Today

സിനിമ രംഗത്ത് വിജയം കൈവരിച്ച ഇലിയാന തനിക്ക് ഒരു കുട്ടിയുണ്ടാകാന്‍ പോകുന്നു എന്ന സന്തോഷം ലോകത്തോട് പങ്കിട്ടുവെന്നും അതിനപ്പുറം അവരുടെ പേഴ്‌സണല്‍ കാര്യത്തില്‍ ഇടപെടേണ്ട കാര്യം ആര്‍ക്കും ഇല്ലെന്നും മുൻപുതന്നെ പലരും അഭിപ്രായപ്പെട്ടിരുന്നു. ദി ബിഗ് ബുൾ എന്ന ചിത്രത്തിലാണ് ഇലിയാന അവസാനമായി അഭിനയിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News