സ്വപ്നം കാണാത്ത അത്ര മത്സരങ്ങളില്‍ കളിച്ചതില്‍ അഭിമാനം! അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഗുണ്ടോഗന്‍

ജര്‍മന്‍ മിഡ് ഫീല്‍ഡര്‍ ഇല്‍കെ ഗുണ്ടോഗന്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിച്ചു.സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രഖ്യാപനം.പതിമൂന്ന് വര്‍ഷം നീണ്ടു നിന്ന കരിയറാണ് ഇതോടെ അവസാനിക്കുന്നത്.

ALSO READ: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഗൗരവതരം; മലയാള സിനിമയെ കളങ്കപ്പെടുത്തുന്നവര്‍ നടപടിക്ക് വിധേയരാവണം: ഡിവൈഎഫ്‌ഐ

”ഏതാനും ആഴ്ച്ചകള്‍ നീണ്ടുനിന്ന ചിന്തകള്‍ക്ക് ഒടുവില്‍ ദേശീയ ടീം കരിയര്‍ അവസാനിപ്പിക്കാനുള്ള സമയമായയെന്ന നിഗമനത്തില്‍ എത്തിയിരിക്കുകയാണ്.2011ല്‍ സീനിയര്‍ ദേശീയ ടീമിലൂടെ അരങ്ങേറ്റം കുറിച്ചപ്പോള്‍ സ്വപ്നം പോലും കാണാത്ത അത്ര മത്സരങ്ങല്‍ കളിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്” – താരം പ്രതികരിച്ചു.

യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ടീം ക്യാപ്റ്റന്‍ ആവാന്‍ കഴിഞ്ഞത് ഏറെ അഭിമാനകരമാണെന്നും എന്നാല്‍ അടുത്തിടെ ആരോഗ്യപരമായ ചില ബുദ്ധിമുട്ടുകള്‍ തന്നെ ചില ചിന്തകളിലേക്ക് നയിച്ചെന്നും ഗുണ്ടോഗന്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ: രഹസ്യമൊഴിയിൽ പറയുന്ന പേരുകൾ പുറത്ത് വിടാമോ എന്ന് നിയമപരമായി പരിശോധിക്കണം; പരാതി ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കും: കെ കെ ശൈലജ

ജര്‍മനിയ്ക്ക വേണ്ടി എണ്‍പത്തി രണ്ട് തവണയാണ് ഗുണ്ടോഗന്‍ ബൂട്ടണിഞ്ഞത്.2024 യൂറോ കപ്പില്‍ ജര്‍മനിക്ക് വേണ്ടി അഞ്ച് മത്സരങ്ങളിലും താരം കളിച്ചിരുന്നു.സ്പെയിനെതിരെയുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്തരത്തിലാണ് അദ്ദേഹം അവസാനമായി പ്രത്യക്ഷപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News