അനധികൃത സ്വത്ത് സമ്പാദന കേസ്; മുൻമന്ത്രി കെ ബാബുവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ ഡി

അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻമന്ത്രി കെ ബാബുവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി. ഇ ഡി യാണ് 25.82 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

Also read:ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് അനുമതി; ഉത്തരവ് പുറപ്പെടുവിച്ച് വാരണാസി ജില്ലാ കോടതി

നേരത്തേ കേസുമായി ബന്ധപ്പെട്ട് കെ.ബാബുവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.2001 മുതൽ 2016 വരെയുള്ള കാലയളവിൽ ബാബു 49 ശതമാനം അനധികൃത സ്വത്ത് നേടിയെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു.ഇക്കാര്യത്തിൽ 2018ൽ കുറ്റപത്രവും നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്.28.82 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് വിജിലൻസ് കണ്ടെത്തിയത്. തൃപ്പൂണിത്തുറ പ്രതികരണ വേദിയാണ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പരാതി നല്കിയത്.നിലവിൽ തൃപ്പൂണിത്തുറ എംഎൽഎയാണ് കെ ബാബു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News