ധന്‍ബാദിൽ കൽക്കരി ഖനി ഇടിഞ്ഞു വീണ് അപകടം; മൂന്നു മരണം

ഝാര്‍ഖണ്ഡില്‍ ഖനിയില്‍ ഉണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. നിരവധി പേര്‍ കുടുങ്ങിയതായി സംശയമുണ്ട്. ധന്‍ബാദിലെ ബൗറ മേഖലയിലാണ് സംഭവം.

ഭാരത് കോക്കിങ് കോള്‍ ലിമിറ്റഡിന്റെ ഖനിയില്‍ രാവിലെ പത്തരയോടെയാണ് അപകടം. ഖനി ഇടിഞ്ഞുതാഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. അനധികൃതമായി നടത്തിക്കൊണ്ടിരുന്ന കൽക്കരി ഖനിയാണ് തകർന്നത്. എത്ര പേര്‍ മരിച്ചെന്നോ എത്ര പേര്‍ കുടുങ്ങിയതായോ കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. മൂന്നു പേരെ ഇതിനകം പുറത്തെടുക്കാനായിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിച്ചവരിൽ 10 വയസുകാരനും ഉൾപ്പെട്ടിട്ടുണ്ട്.

Also Read: അപകടങ്ങൾ കുറയ്ക്കണം; ട്രെയിൻ മാനേജർമാർക്ക് ഇനിമുതൽ കൗൺസിലിങ് നൽകാൻ റെയിൽവെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News