പാലക്കാട് ബിജെപി ജില്ലാ ഓഫീസ് കെട്ടിടത്തിൽ അനധികൃത നിർമ്മാണം; രേഖകൾ കൈരളി ന്യൂസിന്

പാലക്കാട് ബിജെപി ജില്ലാ ഓഫീസ് കെട്ടിടത്തിൽ അനധികൃത നിർമ്മാണം. 4 നിലയ്ക്ക് നഗരസഭ അനുമതി നൽകി കെട്ടിടത്തിൽ 5 നിലകൾ.അനധികൃതമായിട്ടാണ് അഞ്ചാം നിലയുടെ നിർമ്മാണം നടന്നത്.അനധികൃത നിർമ്മാണം ആണെന്ന് തെളിയിക്കുന്ന രേഖകൾ കൈരളി ന്യൂസിന്.

ALSO READ: ഫോട്ടോ എടുക്കാൻ മാറ്റി നിർത്തി; അംബാനിയുടെ മകന്റെ പ്രീവെഡ്ഡിങ് ചടങ്ങിലെ രജനീകാന്തിന്‍റെ പെരുമാറ്റത്തിന് സോഷ്യൽമീഡിയയിൽ വിമർശനം

226 സ്ക്വയർ ഫീറ്റ് അനുമതിയുള്ള അഞ്ചാം നിലയിൽ നിർമ്മിച്ചത് 10 ഇരട്ടിയിലധികവും 11160 സ്ക്വയർ ഫീറ്റ് അനുമതിയിൽ നിർമ്മിച്ചത് മൂന്ന് ഇരട്ടിയിൽ അധികവുമാണ്.

ഫയർ ആൻഡ് സേഫ്റ്റി മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കെട്ടിട നിർമ്മാണം നടന്നിരിക്കുന്നത്. കെട്ടിട നിർമ്മാണം ഫയർ എക്സിറ്റ് സ്റ്റെയർകേസുകൾ നിർമ്മിക്കാതെയാണ്. കെട്ടിടത്തിന് ഒറ്റ തവണ നികുതി അടച്ചിട്ടില്ലെന്നും സൂചന ഉണ്ട്. അനധികൃത നിർമ്മാണത്തിന് അനുമതി നൽകിയത് നഗരസഭാ ഭരണ സ്വാധീനം ഉപയോഗിച്ച് ആണ്.

ALSO READ: എൻ വി കൃഷ്ണവാരിയരുടെ മകൾ 
അമേരിക്കയിൽ കാറപകടത്തിൽ മരിച്ചു 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News