കൊല്ലം ചിതറയിൽ അനധികൃത ഗ്യാസ് ഫില്ലിംഗ് കേന്ദ്രം കണ്ടെത്തി. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറുകളടക്കം പൊലീസ് ഇവിടെ നിന്നും പിടികൂടി.
പാചകവാതകം നിറച്ചുകൊണ്ടിരുന്നപ്പോൾ ആണ് പ്രതികൾ പൊലീസിന്റെ പിടിയിലായത്.വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന 75 നിറ സിലിണ്ടറുകളും 17കാലി സിലിണ്ടറുകളുമാണ് സ്ഥലത്ത് നിന്നും പൊലീസ് പിടികൂടി.ഗാർഹിക ആവശ്യത്തിനുള്ള 80 സിലിണ്ടറുകളും കണ്ടെത്തി.
വീട് വാടകയ്ക്ക് എടുത്തായിരുന്നു ഇവർ അനധികൃതമായി ഗ്യാസ് ഫില്ലിംഗ് കേന്ദ്രം പ്രവർത്തിപിച്ചിരുന്നത് എന്നാണ് പൊലീസ് അന്വേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെയാണ് പൊലീസ് സംഭവത്തിൽ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
ENGLISH NEWS SUMMARY: Illegal gas filling station found in Kollam Chitara. In the incident, three people were taken into custody by the police. The police also seized cylinders used for industrial purposes from here.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here