മുക്കം മണാശ്ശേരിയില്‍ അനധികൃത മണ്ണിടിക്കല്‍ കാരണം നാട്ടുകാര്‍ക്ക് ദുരിതമുണ്ടായ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. സ്വകാര്യ വ്യക്തികളുടെ പ്രവര്‍ത്തനം മൂലം ഒരു നാട് ഒന്നാകെയാണ് മഴക്കാലത്ത് ചളിക്കുളമായത്. ഇത് സംബന്ധിച്ച വാര്‍ത്ത കൈരളി ന്യൂസ് പുറത്തുവിട്ടിരുന്നു.
ALSO READ:കനത്ത മഴ; കൊല്ലത്ത് വീടിന്റെ മേൽക്കൂര തകർന്ന് കുട്ടികൾ ഉൾപ്പടെ നാല് പേർക്ക് പരിക്ക്
മഴക്കാലം തുടങ്ങിയാല്‍ മുക്കം മണാശ്ശേരിയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിത കാഴ്ച കൈരളി ന്യൂസ് പുറത്തുവിട്ടിരുന്നു. സ്വകാര്യ വ്യക്തികള്‍ ചേര്‍ന്ന് മൂന്നേക്കറിലധികം സ്ഥലം വാങ്ങി അനധികൃതമായി കുന്നിടിക്കാന്‍ തുടങ്ങിയതിന് ശേഷം മഴ പെയ്തിറങ്ങിയാല്‍ റോഡും തോടും വീടുമെല്ലാം ചെളിക്കുളമാകും.
ദുരിതവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. നിലവിലെ അവസ്ഥ അതീവ ഗുരുതരമാണെന്നും സ്ഥലമുടമക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മുക്കം നഗരസഭ ചെയര്‍മാന്‍ പി ടി ബാബു പറഞ്ഞു. മഴക്കാലം തുടങ്ങും മുമ്പ് ദുരിതത്തിന് ശാശ്വത പരിഹാരം ഉടന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here