കോട്ടയത്ത് വൻ തോതിൽ ചാരായം വാറ്റി വിൽപന നടത്തിയിരുന്നയാൾ പിടിയിൽ. ജോർജ് റപ്പേൽ എന്നയാളാണ് പിടിയിലായത്. സ്വന്തം വീടിന്റെ അടുക്കളയിൽ പത്ത് ലിറ്ററിന്റെ കുക്കറുകളിൽ വാറ്റുപകരണം ഘടിപ്പിച്ച് വൻ ചാരായം വാറ്റ് നടത്തി വരികയായിരുന്നു ഇയാൾ. കോട്ടയം എക്സൈസ് സ്പെഷൽ സ്ക്വാഡ് കുറച്ച് ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്.
ആയുർവേദ ഉൽപന്നങ്ങൾ ചേർത്തായിരുന്നു ഇയാൾ ചാരായം നിർമിച്ചിരുന്നത്. ലിറ്ററിന് 800 രൂപ എന്ന നിലയ്ക്കാണ് ഇയാൾ ചാരായം വിറ്റിരുന്നത്. ഇതിന്റെ ഗന്ധം അയൽക്കാർ അറിയാതിരിക്കുന്നതിനായി സാബ്രാണി പുകയ്ക്കുക പതിവായിരുന്നു. അതുകൊണ്ട് സമീപവാസികൾക്ക് യാതൊരു സംശയവും ഇയാളിൽ തോന്നിയിരുന്നില്ല. ഓട്ടോ റിക്ഷക്കാരന്റെ വേഷത്തിലെത്തിയാണ് എക്സൈസ് ഉദ്യോഗസ്ഥർ ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. അതേസമയം ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
ALSO READ: പ്രൊഫസർ വി അരവിന്ദാക്ഷൻ ഫൗണ്ടേഷൻ പുരസ്കാരം ടെലിഗ്രാഫ് എഡിറ്റർ ഇൻ ലാർജ് ആർ രാജഗോപാലിന്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here