ദാസനെയും, വിജയനെയും പോലീസ് പൊക്കി ഗയ്‌സ്; കുറ്റം അനധികൃത മദ്യവിൽപ്പന

അനധികൃത വിൽപ്പനയ്ക്കായി വിദേശ മദ്യം കൊണ്ടുവരികയായിരുന്ന ദാസനും, വിജയനും അറസ്റ്റിൽ. നാടോടിക്കറ്റിലെ ദാസനും, വിജയനും ആണെന്ന് കരുതിയെങ്കിൽ തെറ്റി. ഇത് യഥാർത്ഥത്തിലെ ദാസനും വിജയനും ആണ്. മുക്കൂട്ടക്കൽ കെ.എസ്.ഇ.ബി സബ്സ്‌റ്റേഷൻ പരിസരത്ത് വെച്ചായിരുന്നു ഇരുവരെയും പിടികൂടിയത്. സംശയാസ്പദമായി സാഹചര്യത്തിൽ ഒരു സ്കൂട്ടർ വരുന്നത് കണ്ട് പരിശോധന നടത്തിയപ്പോഴാണ് മദ്യകുപ്പികൾ പൊലീസ് കണ്ടെത്തിയത്. ഈഴവതിരുത്തി വള്ളിക്കാട്ട് വളപ്പിൽ രാമദാസൻ എന്ന ദാസൻ ( 70)​,​ മുക്കൂട്ടക്കൽ ആയിരം പറമ്പിൽ വിജയാൻ (55)​ എന്നിവരെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. നാല് ലിറ്ററോളം വരുന്ന മദ്യമായിരുന്നു ഇരുവരുടെയും കൈവശവും വാഹനത്തിലുമായിമുണ്ടായിരുന്നത്.

ALSO READ : വീടുകയറി ആക്രമണം, കഞ്ചാവ് ഉപയോഗം അങ്ങനെ 14 ഓളം ക്രിമിനൽ കേസുകൾ; ഒടുവിൽ കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് പൊലീസ്

പൊന്നാനി പൊലിസ് ഇൻസ്‌പെക്ടർ ജലീൽ കറുത്തേടത്ത്, എസ്‌.ഐ ടി.എം. വിനോദ്, എ. എസ്.ഐ വി.വി. സനോജ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നാസർ , എസ്. പ്രശാന്ത് കുമാർ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. രാമദാസനെ ഒരു മാസം മുമ്പ് വിൽപ്പനയ്ക്കായി അനധികൃതമായി കൈവശം വച്ച 14 ലിറ്ററോളം വിദേശ മദ്യവുമായി പൊന്നാനി പോലിസ് തന്നെ പിടികൂടിയിരുന്നു. മദ്യ,മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ പരിശോധനകൾ തുടരുമെന്ന് പൊന്നാനി ഇൻസ്‌പെക്ടർ ജലീൽ കറുത്തേടത്ത് അറിയിച്ചു.പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി തവനൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News