ഡ്രൈഡേയിൽ അനധികൃത മദ്യവില്‍പ്പന നടത്തിയ 62കാരന്‍ എക്സൈസ് പിടിയില്‍. എറണാകുളം കൂത്താട്ടുകുളത്താണ് 19.5 ലിറ്റർ വിദേശമദ്യവുമായി മണ്ണത്തൂര്‍ സ്വദേശി ബാബു ജോണിനെ പിറവം റേഞ്ച് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
Also Read: വിദ്വേഷ മുദ്രാവാക്യം: അഞ്ചു പേർക്കെതിരെ യൂത്ത്‍ലീഗ് നടപടി
കൂത്താട്ടുകുളത്തു നിന്നും ഒരു ചാക്ക് നിറയെ വിദേശമദ്യം കൊണ്ടുവന്നതായുള്ള വിവരം എക്സൈസിനു ലഭിച്ചിരുന്നു. ഇതേത്തുടർന്നുള്ള പരിശോധനയിലാണ് ബാബു ജോണ്‍ വിദേശ മദ്യവുമായി പിടിയിലായത്.തീയേറ്റർ പടിയിലുള്ള ഇയാളുടെ വീടിന് സമീപത്തുനിന്നാണ് മദ്യം പിടിച്ചെടുത്തത്.അര ലിറ്റർ വീതമുള്ള 39 കുപ്പികളാണ് കണ്ടെടുത്തത്. ഡ്രൈഡേ മുൻകൂട്ടിക്കണ്ടുള്ള വിൽപ്പനക്കായിരുന്നു ഇയാള്‍ മദ്യം കടത്തിയതെന്ന് എക്സൈസ് അറിയിച്ചു.അധിക വില ഈടാക്കിയാണ് ബാബു ജോണ്‍ അനധികൃത മദ്യ വില്‍പ്പന നടത്തിയിരുന്നതെന്നും എക്സൈസ് ഇന്‍സ്പെക്ടര്‍ റോയ് ജേക്കബ് പറഞ്ഞു.
മണ്ണത്തൂരിലെ വിവിധ ഭാഗങ്ങളിൽ ആവശ്യക്കാർക്ക് മദ്യം എത്തിച്ചു നൽകി വന്നിരുന്ന ഇയാൾ എക്സ്സൈസിൻ്റെ നിരീക്ഷണത്തിലായിരുന്നു. മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
Also Read: ചെറുതുരുത്തിയിൽ കുളത്തിൽ നീന്തല്‍ പഠിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here