തൃശൂരില്‍ ബൈക്കില്‍ കറങ്ങി ബ്രാണ്ടി വില്‍പന; 41കാരന്‍ പിടിയില്‍

തൃശൂര്‍ ആളൂരില്‍ ബൈക്കില്‍ കറങ്ങി ബ്രാണ്ടി വില്‍പ്പന നടത്തിയിരുന്ന 41കാരന്‍ അറസ്റ്റിലായി. അമ്പഴക്കാട് സ്വദേശി പുതുശ്ശേരി വീട്ടില്‍ ഷാജിയെയാണ് ആളൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ആവശ്യക്കാരെന്ന വ്യാജേന എത്തിയാണ് കൊമ്പൊടിഞ്ഞാമാക്കലില്‍ വച്ച് പൊലീസ് ഇയാളെ പിടികൂടിയത്.

ALSO READ: പിന്നില്‍ ഓപ്പറേഷന്‍ താമര? ചമ്പൈ സോറന്‍ ജെഎംഎം വിടുന്നു?

ഓവര്‍ കോട്ടും ബാഗും ഹെല്‍മറ്റും ധരിച്ച് ആഡംബര ബൈക്കില്‍ കറങ്ങി നടന്നാണ് പ്രതി മദ്യക്കച്ചവടം നടത്തിയിരുന്നത്. ആവശ്യക്കാര്‍ ഫോണില്‍ ബന്ധപ്പെടുകയും പറയുന്ന സ്ഥലത്ത് എത്തിച്ചു കൊടുക്കുകയുമായിരുന്നു പതിവ്. പ്രതിയെ അറസ്റ്റു ചെയ്ത ശേഷം ഇയാളുടെ ബൈക്കും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News