പൊന്നമ്പലമേട്ടിലെ അനധികൃത പൂജ: ഒരു പ്രതി കൂടി അറസ്റ്റില്‍

പൊന്നമ്പലമേട്ടില്‍ അനധികൃതമായി  പൂജ നടത്തിയ കേസില്‍ ഒരു പ്രതിയെ കൂടി വനംവകുപ്പ് അറസ്റ്റ് ചെയ്തു.ഇടുക്കി മ്ലാമല സ്വദേശി ശരത്താണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആയി.

മുഖ്യപ്രതി നാരായണൻ നമ്പൂതിരിയുമായി നേരിട്ട് ബന്ധമുള്ളയാളാണ് അറസ്റ്റിലായ ശരത്ത്. നാരായൺ നമ്പൂതിരി ശരത്തിൻ്റെ കൈവശമാണ് വനം വികസന കോര്‍പറേഷനിലെ ജീവനക്കാര്‍ക്ക് കൈക്കൂലി നല്‍കാനുള്ള പണം ഏൽപ്പിച്ചിരിന്നത്.

ഇയാളാണ് ജീപ്പിൽ കുമളിയിൽ നിന്നും വള്ളക്കടവ് വരെ നാരായണൻ നമ്പൂതിരിയെയും സംഘത്തെയും എത്തിച്ചത്. തുടർന്ന് വള്ളക്കടവിൽ നിന്നും ബസിൽ കൊച്ചുപമ്പയിൽ എത്തിച്ചതും തുടർന്ന് അവിടെ നിന്ന് പൂജ നടന്ന പൊന്നമ്പലമേടിലേക്കും എത്തിച്ചതും ശരത്ത് തന്നെ.

ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ.ജയപ്രകാശിന്‍റെ നേതൃത്വത്തിലാണ് അറസ്റ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News