അനധികൃത സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തരുത്, ചതിക്കപ്പെടും…; മുന്നറിയിപ്പുമായി കേരളാ പൊലീസ്

ആവശ്യമായ രേഖകള്‍ ഇല്ലാതെയോ പുതുക്കാതെയോ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലേക്ക് നിക്ഷേപം നടത്തുന്നതിനെതിരെ കേരളാ പൊലീസ്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായിട്ടാണ് കേരളാ പൊലീസ് രംഗത്തെത്തിയിരിക്കുന്നത്.

ALSO READ: നടി വിജയശാന്തി ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക്

അടുത്തകാലത്തായി ഇത്തരം സ്ഥാപനങ്ങളിൽ സാമ്പത്തികത്തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നത് സാമ്പത്തികത്തട്ടിപ്പിനും ചതിക്കും വഴിവയ്ക്കുമെന്നതിനാല്‍ പൊതുജനങ്ങള്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ക്രൈംബ്രാഞ്ച് എഡിജിപി അഭ്യര്‍ത്ഥിച്ചു. കൂടാതെ ഇത്തരം സ്ഥാപനങ്ങളുടെ വിശദവിവരങ്ങള്‍ കേരള പൊലീസ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ALSO READ: മുൻബന്ധങ്ങളുടെ പേരിൽ കലഹം; കാമുകൻ കാമുകിയെ കഴുത്തറുത്തു കൊന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News