സൗദി അറേബ്യയില്‍ അനധികൃതമായി വിറകും കരി ഉൽപന്നങ്ങളും വിൽപന നടത്തി; ഏഴ് വിദേശികള്‍ പിടിയിൽ

സൗദി അറേബ്യയില്‍ അനധികൃതമായി വിറകും കരി ഉൽപന്നങ്ങളും വിൽപന നടത്തിയ ഏഴ് വിദേശികള്‍ പിടിയിലായി. മക്ക പ്രവിശ്യയില്‍ നടത്തിയ പരിശോധനയിലാണ് വിദേശികള്‍ പിടിയിലായതായി മന്ത്രാലയം വെളിപ്പെടുത്തിയത്. നാല് സുഡാന്‍ പൗരന്മാരും മൂന്ന് ഈജിപ്ഷ്യന്‍ സ്വദേശികളുമാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 115 ക്യുബിക് മീറ്ററിലധികം പ്രാദേശിക വിറകും കരിയും പിടിച്ചെടുത്തു. തുടര്‍ നടപടിക്കായി ഇവരെ പബ്ലിക് പ്രൊസിക്യൂഷന് കൈമാറി.

also read: രാഹുലിന് അര്‍ധസെഞ്ച്വറി, ജഡേജ കൂടാരം കയറി, 5 വിക്കറ്റ് നഷ്ടം; ഇന്ത്യ പതറുന്നു

അനുമതിയില്ലാതെ മരം മുറിക്കുന്നതും വിറക് ഉൽപാദിപ്പിക്കുന്നതും വിപണനം ചെയ്യുന്നതും സൗദിയില്‍ കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. രാജ്യം ശൈത്യത്തിലേക്ക് കടന്നതോടെ പരിസ്ഥിതി ജല, കാർഷിക മന്ത്രാലയം പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ഇത്തരത്തിൽ അനധികൃതമായി മരം മുറിക്കുന്നതും വിറക് ഉൽപാദിപ്പിക്കുന്നതും വിപണനം നടത്തുന്നതും സൗദിയിൽ കർശനമായി വിലക്കിയിട്ടുണ്ട്. ഇത്തരം നിയമ ലംഘനങ്ങൾക്ക് സൗദിയില്‍ കടുത്ത ശിക്ഷയും പിഴയുമാണ് ലഭിക്കുക. വിറക് ഉൽപന്നങ്ങൾക്ക് ക്യുബിക് മീറ്ററിന് 16,000 റിയാല്‍ വീതം പിഴ ചുമത്തും. കൂടാതെ ജയില്‍ ശിക്ഷയും ഉണ്ടാകും . വിദേശിയാണെങ്കില്‍ നാടുകടത്തുകയും ചെയ്യും.

also read: ലോകകപ്പില്‍ ഇന്ത്യ ജയിക്കണം, സ്വിഗ്ഗിയില്‍ നിന്നും 51 തേങ്ങ ഓര്‍ഡര്‍ ചെയ്ത് താനെ സ്വദേശി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News