വിനോദയാത്രക്കിടെ അനധികൃതമായി മദ്യം കടത്തി; പ്രധാനാധ്യാപകനടക്കം 4 പേര്‍ അറസ്റ്റില്‍

അനധികൃതമായി ഗോവന്‍ മദ്യം കടത്തിയതിന് കൊല്ലത്തെ ടീച്ചേഴ്സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പലടക്കം നാലു പേര്‍ കൊച്ചിയില്‍ അറസ്റ്റില്‍.കോളേജില്‍ നിന്നും വിനോദയാത്രപോയ ടൂറിസ്റ്റ് ബസിലാണ് ഇവര്‍ മദ്യം കടത്തിയത്. പ്രിന്‍സിപ്പല്‍, ബസ് ജീവനക്കാര്‍,ടൂര്‍ ഓപ്പറേറ്റര്‍ എന്നിവരില്‍ നിന്ന് 50 കുപ്പി ഗോവന്‍ മദ്യം എക്‌സൈസ് സംഘം പിടിച്ചെടുത്തു.

Also Read: അംബേദ്കറിനെതിരായ ജാതി പരാമർശത്തിൽ മാപ്പ് എഴുതി നൽകി മുൻ വി എച്ച് പി നേതാവ് മണിയൻ

ഗോവയില്‍ നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ബസില്‍ നിന്നാണ് അനധികൃതമായി കടത്തിക്കൊണ്ടുവന്ന മദ്യം എക്‌സൈസ് സംഘം പിടികൂടിയത്.ടിടിസി വിദ്യാര്‍ഥികളായ 33 പെണ്‍കുട്ടികളും ആറ് ആണ്‍കുട്ടികളും പ്രിന്‍സിപ്പല്‍ ഉള്‍പ്പടെ മൂന്ന് അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്.രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പാലാരിവട്ടത്തുവെച്ചാണ് എക്‌സൈസ് സംഘം ബസ് തടഞ്ഞു നിര്‍ത്തി പരിശോധന നടത്തിയത്.ബസ്സിന്റെ ലഗേജ് അറയിലെ ബാഗുകളില്‍ നിന്നാണ് മദ്യം പിടികൂടിയത്.പ്രിന്‍സിപ്പല്‍,ബസ് ഡ്രൈവര്‍,ക്ലീനര്‍,ടൂര്‍ ഓപ്പറേറ്റര്‍ എന്നിവരുടെ ബാഗുകളില്‍ നിന്നാണ് 50 കുപ്പികളിലായി 32 ലിറ്റര്‍ ഗോവന്‍ മദ്യം കണ്ടെടുത്തത്.എറണാകുളം എക്‌സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. സജീവ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Also Read: എക്സ്പീരിയൻസ് ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല, അതില്ലെങ്കിൽ നമ്മള്‍ പഴഞ്ചനായിപ്പോവും: മമ്മൂട്ടി

അബ്കാരി ആക്ട് 58 പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.പിടിച്ചെടുത്ത് സീല്‍ ചെയ്ത മദ്യക്കുപ്പികള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് എക്‌സൈസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News