ഭാരത പുഴയിൽ നിന്നും അനധികൃതമായി മണൽ കടത്തിയ വാഹനം തൃശൂർ ചെറുതുരുത്തി പൊലീസ് പിടികൂടി. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ദേശമംഗലം കൊണ്ടയൂർ ഭാഗത്ത് വച്ച് കടത്തിയ വാഹനം പിടിച്ചെടുത്തത്.
Also Read: പൂവാറിൽ സഹോദരിമാർക്ക് ക്രൂരപീഡനം; മുൻ സൈനികൻ പിടിയിൽ
കഴിഞ്ഞ രാത്രിയാണ് ചെറുതുരുത്തി പൊലീസിന് അനധികൃതമായി മണൽ കടത്തു നടക്കുന്നതായുള്ള രഹസ്യ വിവരം ലഭിച്ചത്. സംഭവ സ്ഥലത്തേക്ക് തിരിച്ച പൊലീസ് ദേശമംഗലം കൊണ്ടയൂർ സാംബവ കോളനിക്ക് സമീപം വെച്ചാണ് വാഹനം പിടികൂടിയത്. KL.09.U.2064 എന്ന നമ്പറിലുള്ള സ്വരാജ് മസ്ദ ടിപ്പർ ലോറിയാണ് പൊലീസ് പിടിച്ചെടുത്തത്. പൊലീസ് വാഹനം കണ്ട ഉടനെ ടിപ്പർ ലോറിയിൽ നിന്നും ഡ്രൈവർ ഇറങ്ങി ഓടി. ഉടൻ തന്നെ പൊലീസ് വാഹനം കസ്റ്റഡിയിൽ എടുക്കുകയും കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ചെറുതുരുത്തി സർക്കിൾ ഇൻസ്പെക്ടർ ഐ.സി. ചിതരഞ്ജന്റെ നിർദ്ദേശപ്രകാരം. സബ് ഇൻസ്പെക്ടർ ഫക്രുദ്ദീന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ഇ.വി.സുഭാഷ്, CPOമാരായ ഡിജോ വാഴപ്പിള്ളി, ടി.പി.പ്രസാദ്, എസ്.എസ്.ലിനു എന്നിവരുൾപ്പെട്ട സംഘമാണ് വാഹനം പിടികൂടിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here