ഞാനൊരു കോടീശ്വരനാണ്, പക്ഷെ ചില്ലി പൈസ ചെലവാക്കില്ല

Timothy Armoo

ഫാന്‍ബൈറ്റ്‌സിന്റെ സഹസ്ഥാപകനും സിഇഒയുമായിരുന്നു തിമോത്തി അര്‍മു. ആൾ കോടീശ്വരനാണ്. എന്നാൽ 29 കാരനായ തിമോത്തി അർമു സ്വയം വിശേഷിപ്പിക്കുന്നത് പിശുക്കനെന്നാണ്. ഫാന്‍ബൈറ്റ്‌സിനെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സിയായ ബ്രെയിന്‍ലാബ്‌സിന് വിറ്റതിൽ നിന്നും കിട്ടിയ ലാഭം തിമോത്തിയെ കോടീശ്വരനാക്കി. കൈയിലുള്ള പണം ചെലവാക്കാൻ തുടങ്ങിയാൽ ചെലവാക്കിക്കൊണ്ടേയിരിക്കുമെന്നും പിന്നെ ബാക്കി ഒന്നും കാണില്ല എന്നുമാണ് തിമോത്തിയുടെ വാദം.

Also Read: സ്വര്‍ണം വില്‍ക്കാന്‍ ബെസ്റ്റ് ടൈം; കുതിച്ചുയര്‍ന്ന് സ്വര്‍ണവില

ആഡംബരക്കാറിലോ ബം​ഗ്ലാവുകളിലോ ഒന്നിലും താല്പര്യമില്ലാത്ത തിമോത്തി. താൻ എപ്പോഴെങ്കിലും ഒരു ആഡംബര പർച്ചേസ് നടത്തിയിട്ടുണ്ടെങ്കിൽ അത് തനിക്കും തൻ്റെ മുൻ കാമുകിക്കുമായി ബാലിയിലേക്കുള്ള ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾ വാങ്ങിയത് മാത്രമാണെന്നാണ് പറയുന്നത്.

സ്വന്തമായി ഒരു വീടോ മറ്റെന്തെങ്കിലും കെട്ടിടങ്ങളോ ഇല്ലാത്ത തിമോത്തി പറയുന്നത്, കെട്ടിടങ്ങൾ വാങ്ങിക്കൂട്ടുന്നതാണ് പണം സ്വരൂപിക്കാനുള്ള മാർ​ഗം എന്നാണ് മിക്കവരും കരുതുന്നത്. താൻ അങ്ങനെ കരുതുന്നില്ല ബിസിനസ് ചെയ്താണ് പണം കണ്ടെത്തേണ്ടത്.

Also Read: വെൽകം ബാക്ക്! ഫോർഡ് ഇന്ത്യയിലേക്ക് തിരികെ വരുന്നു, തമിഴ്നാട്ടിലെ പ്ലാന്റ് ഉടൻ തുറന്നേക്കും 

ഇന്‍ഡെക്‌സ് ഫണ്ടുകള്‍ വഴി നിക്ഷേപം നടത്തിയും ഷോപ്പിഫൈ, ക്ലൗഡ്ഫെയറടക്കമുള്ള ഓഹരികള്‍ സ്വന്തമാക്കിയുമാണ് തിമോത്തി തന്റെ പണം നിക്ഷേപിക്കുന്നത്. കൂടാതെ കെനിയ, അംഗോള, ടാന്‍സാനിയ തുടങ്ങിയ സ്ഥലങ്ങളിൽ അവൊകാഡോ, മാമ്പഴം തുടങ്ങിയ ബിസിനസുകളിലും തിമോത്തിക്ക് നിക്ഷേപമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News