മരിച്ചിട്ടില്ല, ഞാനിവിടെയുണ്ട് ; മരണവാര്‍ത്ത പ്രചരിപ്പിച്ചത് സെര്‍വിക്കല്‍ കാന്‍സറിന്റെ ബോധവത്ക്കരണത്തിന്: പൂനം പാണ്ഡേ

മരിച്ചിട്ടില്ലെന്നും താന്‍ ജീവനോടെയുണ്ടെന്നും നടിയും മോഡലുമായ പൂനം പാണ്ഡേ. ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് പൂനം ഇക്കാര്യം അറിയിച്ചത്. താന്‍ മരണപ്പെട്ടിട്ടില്ലെന്നും തന്റെ മരണവാര്‍ത്ത പ്രചരിപ്പിച്ചത് സെര്‍വിക്കല്‍ കാന്‍സറിന്റെ ബോധവത്ക്കരണത്തിനായാണെന്നും പൂനം വീഡിയോയില്‍ പറയുന്നു.

ALSO READ:ബംഗളുരുവിൽ പ്രഭാത ഭക്ഷണം നൽകിയില്ല; കൗമാരക്കാരന്‍ അമ്മയെ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് കൊന്നു

‘ഞാന്‍ ജീവിച്ചിരിപ്പുണ്ട്, മരിച്ചിട്ടില്ല. എന്നെ സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ചിട്ടില്ല. പക്ഷേ ഈ രോഗത്തെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് അറിവില്ലാത്തതിനാല്‍ ആയിരക്കണക്കിന് സ്ത്രീകളുടെ ജീവന്‍ അത് അപഹരിച്ചിട്ടുണ്ട്. മറ്റ് അര്‍ബുദരോഗങ്ങളെ പോലെയല്ല, സെര്‍വിക്കല്‍ ക്യാന്‍സര്‍ പൂര്‍ണ്ണമായും തടയാവുന്നതാണ്. രോഗം നേരത്തെ തിരിച്ചറിയുന്നതിലൂടെയും വാക്‌സിനിലൂടെയും സെര്‍വിക്കല്‍ കാന്‍സറിനെ ചെറുക്കാനാവും. ഈ അവബോധം സൃഷ്ടിക്കാനാണ് ഇത്തരമൊരു വാര്‍ത്ത പ്രചരിപ്പിച്ചതെന്നാണ് പൂനം പാണ്ഡെയുടെ വിശദീകരണം.

ALSO READ:കോഴിക്കോട് എൻഐടിയിലെ സംഘർഷം; മലയാളി വിദ്യാർത്ഥികളെ മർദ്ദിച്ചവർക്കെതിരെ കേസെടുത്ത് പോലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News