കേരളീയത്തിനായി ഗോള്‍ വല കുലുക്കി ഐ എം വിജയന്‍

കേരളീയത്തിന്റെ പ്രചരണാര്‍ത്ഥം തിരുവനന്തപുരം മാനവീയം വീഥിയില്‍ ഐ എം വിജയനുമായി പന്തുതട്ടാം എന്ന പരിപാടി സംഘടിപ്പിച്ചു. കേരളീയത്തിന്റെ ആവേശം വാനോളമുയര്‍ത്തി ഇന്ത്യന്‍ ഫുട്ബാളിലെ ഇതിഹാസ താരം ഐ എം വിജയനൊപ്പം മന്ത്രിമാരും കുട്ടികളും മുതിര്‍ന്നവരും പന്ത് കളിച്ചു.

READ ALSO:കൊമ്പന്മാരെ പിടിച്ചുകെട്ടി നോര്‍ത്ത് ഈസ്റ്റ്, കൊച്ചിയിൽ ആർത്തിരമ്പിയ ആരാധകർക്ക് നിരാശ

കേരളത്തിന്റെ സമസ്ത നേട്ടങ്ങളും ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന കേരളീയത്തിന്റെ പ്രചാരണാര്‍ത്ഥമാണ് മാനവീയം വീഥിയില്‍ ഐ എം വിജയനുമായി പന്തുതട്ടാം എന്ന പരിപാടി സംഘടിപ്പിച്ചത്. മന്ത്രിമാരും ചീഫ് സെക്രട്ടറിയും അടക്കം നിരവധി പേരാണ് ഐ എം വിജയനൊപ്പം കാല്‍പന്തുകളിയുടെ ആവേശം പങ്കുവെക്കാനെത്തിയത്. മാനവീയം വീഥിയില്‍ പ്രത്യേകം തയാറാക്കിയ ഗോള്‍ പോസ്റ്റിലേക്ക് വിജയന്‍ ആദ്യ ഗോള്‍ അടിച്ചു.

READ ALSO:വിജയ്ക്ക് ബിഎംഡബ്ല്യു കൊടുക്കുമോ? നിർമാതാവിൻ്റെ മറുപടി കേട്ട് ഞെട്ടി ദളപതി ആരാധകർ

തുടര്‍ന്ന് മന്ത്രിമാരായ വി.ശിവന്‍ കുട്ടി, ജി.ആര്‍.അനില്‍, ആന്റണി രാജു, എ.എ. റഹീം എം.പി, ചീഫ് സെക്രട്ടറി ഡോ.വി.വേണു, കേരളീയം സംഘാടക സമിതി കണ്‍വീനര്‍ എസ് ഹരികിഷോര്‍ എന്നിവര്‍ കളി ഏറ്റെടുത്തു. മാനവീയം വീഥിയില്‍ ഉണ്ടായിരുന്ന കുട്ടികളും മുതിര്‍ന്നവരും കളി ആവേശത്തിലായി. സെല്‍ഫിയെടുക്കാനും ഫുട്‌ബോളില്‍ കയ്യൊപ്പ് വാങ്ങാനുമായി കുട്ടികള്‍ ഐ എം വിജയനൊപ്പം ചേര്‍ന്നു. കേരളീയത്തിന് എല്ലാവിധ ആശംസകളും നേര്‍ന്നാണ് ഐ എം വിജയന്‍ മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News