പി വി അൻവറിനെതിരെ ആശുപത്രി സംരക്ഷണ നിയമ പ്രകാരം കേസ് എടുക്കണമെന്ന് ഐഎംഎ

PV Anwar

പി വി അൻവറിനെതിരെ ആശുപത്രി സംരക്ഷണ നിയമ പ്രകാരം കേസ് എടുക്കണമെന്ന് ഐഎംഎ.ചേലക്കര താലൂക്ക് ആശുപത്രിയിൽ എത്തി ഡ്യൂട്ടി ഡോക്ടറോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ അൻവറിനെതിരെ കേസ് എടുക്കണമെന്ന് ഐഎംഎ വാർത്താ കുറിപ്പിൽ ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച രാവിലെ 10.30 ഓടെ ആയിരുന്നു സംഭവം.തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ആശുപത്രി സന്ദർശനത്തിന് എന്ന പേരിൽ മുപ്പതോളം പേരുമായി എത്തിയ അൻവർ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരെ ഭീഷണിപ്പെടുത്തുകയായിരുന്നു.പിന്നീട് നാട്ടുകാർ ചോദ്യം ചെയ്തതോടെയാണ് സംഘം മടങ്ങിയത്.താൽപര്യമുള്ള ചില മാധ്യമങ്ങളെ കൂടി വിളിച്ചു വരുത്തിയായിരുന്നു അൻവറിൻ്റെ നാടകം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News