IMA ക്ക് നികുതി ഇളവിന് അർഹതയില്ല; ജിഎസ്ടി

ഐഎംഎയ്ക്ക് നികുതി ഇളവിന് അർഹതയില്ലന്ന് ജി.എസ്.ടി. ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരമുള്ള നികുതിയിളവിന് ഐ.എം.എയ്ക്ക് അർഹതയില്ലെന്നും 50 കോടി രൂപ നികുതി കുടിശികയായി ഐഎംഎയ്ക്ക് ഉണ്ടെന്നും ജിഎസ്ടി കൗൺസിൽ വ്യക്തമാക്കി.

അതേസമയം, നികുതി കുടിശിക അടയ്ക്കാൻ ആവശ്യപ്പെട്ട് ജിഎസ്ടി  ഇൻ്റലിജൻസ് നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് ഐ എം എ സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹർജിയിലെ വാദങ്ങൾക്ക് മറുപടിയായി ജി എസ് ടി ഇൻറലിജൻസ് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സംഘടനക്കെതിരെ പരാമർശങ്ങൾ ഉള്ളത്.

ഐഎംഎക്ക് 50 കോടി  രൂപയുടെ നികുതി കുടിശികയുള്ളതായി ജി.എസ് ടി വിഭാഗം അറിയിച്ചു. അംഗത്വ ഫീസിനൊപ്പം അംഗങ്ങളിൽ നിന്നും ജി എസ് ടി പിരിച്ചിരുന്നതായി സംഘടനയുടെ ബ്രോഷറിൽ നിന്നും വ്യക്തമാണ്. 18% നികുതി പിരിച്ചെങ്കിലും അടച്ചില്ല. മാത്രമല്ല ഐഎംഎ  ജിഎസ്ടി രജിസ്ട്രേഷൻ  എടുക്കുക പോലും ചെയ്തില്ല. മാത്രവുമല്ല ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരമുള്ള നികുതിയിളവിന് ഐഎംഎക്ക് അർഹതയില്ലന്നും ജി എസ് ടി വ്യക്തമാക്കി. ചാരിറ്റി പ്രവർത്തനങ്ങൾക്ക് പുറമേ വാണിജ്യ പ്രവർത്തനങ്ങളും ഐ എം എ നടത്തുന്നുണ്ട്. ഹോട്ടലുകൾ ഉൾപ്പെടെയുള്ള മറ്റ് ഇടപാടുകൾ ചാരിറ്റി എന്ന നിർവ്വചനത്തിൽ വരില്ല അതിനാൽ അവയിൽ പരിശോധന ആവശ്യമാണെന്നും അത്തരം ഇടപാടുകളിൽ നിന്നുള്ള വരുമാനം ജി എസ് ടി പരിധിയിൽ വരുമെന്നും ഇൻ്റലിജൻസ് വിഭാഗം ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലത്തിൽ വ്യക്തമാക്കി.

Also Read: എസ്.കെ മിശ്രയുടെ കാലാവധി നീട്ടി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടി റദ്ദാക്കി സുപ്രീംകോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News