സമരം പിൻവലിച്ച് ഐഎംഎ

മുന്നോട്ട് വച്ച ആവശ്യങ്ങൾ സർക്കാർ അനുഭാവ പൂർവ്വം പരിഗണിച്ച പശ്ചാത്തലത്തിൽ സമരം പിൻവലിക്കുന്നതായി ഐഎംഎ. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നൂഹുവാണ് ഇക്കാര്യം അറിയിച്ചത്.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന ദാരുണമായി കൊല ചെയ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ നടത്തി വന്ന 48 മണിക്കൂര്‍ പ്രതിഷേധ സമരം നേരത്തെ പിന്‍വലിച്ചിരുന്നു. ഇന്നത്തെ ഉന്നതതല യോഗത്തില്‍ സംഘടന മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ സംബന്ധിച്ചുണ്ടായ തീരുമാനങ്ങളുടെ പശ്ചാത്തലത്തിലാണ് സമരം പിന്‍വലിച്ചത്. എന്നാല്‍ വി.ഐ.പികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട അകമ്പടി ഡ്യൂട്ടിയില്‍ നിന്നും വിട്ടു നില്‍ക്കുമെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഒപി ബഹിഷ്കരിച്ചുള്ള സമരം തുടരുമെന്ന് ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍ വ്യക്തമാക്കി.
ഡോ. വന്ദന ആക്രമിക്കപ്പെടുമ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു. താലൂക്ക് ആശുപത്രികളിലടക്കം സുരക്ഷ വേണമെന്നും, ഹൗസ് സര്‍ജന്മാരുടെ ഡ്യൂട്ടി സമയം നിജപ്പെടുത്തി ഉത്തരവ് ഇറക്കണമെന്നും ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍ പറഞ്ഞു.
ഇക്കാര്യങ്ങളില്‍ രേഖാമൂലം ഉറപ്പ് ലഭിക്കുന്നത് വരെ സമരം തുടരുമെന്നും ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News