പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ശ്രീനാരായണഗുരുവിന്റെ ചിത്രം സ്ഥാപിക്കണമെന്ന് എ എ റഹിം എം പി പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ശ്രീനാരായണ ഗുരുവും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളും ദേശകാലങ്ങളെ അതിജീവിക്കുന്നതാണ്. അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും മേല്‍ക്കൈയുണ്ടായിരുന്ന കാലഘട്ടത്തില്‍ മനുഷ്യരെ നവോത്ഥാനത്തിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ചുകൊണ്ടുവന്നത് ഗുരു ദര്‍ശനങ്ങളാണ്.
Also Read: ഇന്ത്യൻ കോസ്‌റ്റ് ഗാർഡ്; 350 ഒഴിവുകകൾ
ജാതീയമായ ഉച്ചനീചത്വങ്ങളെ ചോദ്യം ചെയ്യാനും സാമൂഹ്യ ജീവിതത്തെ ജനാധിപത്യവല്‍ക്കരിക്കാനും ഗുരുദേവ ദര്‍ശനങ്ങള്‍ ജനങ്ങളോടാഹ്വാനം ചെയ്തു. ഇന്ത്യയിലാകെ സാമൂഹ്യ മുന്നേറ്റത്തിന് കരുത്ത് പകര്‍ന്ന ഗുരുവിന്റെ ചിത്രം പാര്‍ലമെന്റില്‍ സ്ഥാപിക്കുക വഴി ജനാധിപത്യത്തിന്റെ നെടുംതൂണുകളായ സമത്വം, നീതി, സാഹോദര്യം ബഹുസ്വരത തുടങ്ങിയ ആശയങ്ങളെ ഓര്‍മിപ്പിക്കുക കൂടിയാണ് ചെയ്യുന്നതെന്നും കത്തില്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here