ഒരു അടിയുമില്ല, കെട്ടിപ്പിടിച്ചും കൈകോർത്തും മസ്‌കും സക്കർബർഗും; ഒന്നും മനസ്സിലാകാതെ നെറ്റിസൻസ്

ട്വിറ്റർ ഉടമ എലോൺ മസ്‌കും മെറ്റ സ്ഥാപകൻ മാർക്ക് സക്കർബർഗും അത്ര രമ്യതയിലല്ല എന്നത് പരസ്യമായ ഒരു കാര്യമാണ്. ടെക്ക് ലോകത്തെ ഇരുവരുടെയും പോര് കനത്തത് നിലവിൽ മെറ്റ ത്രെഡ്സ് എന്ന ഒരു ആപ്പ് അവതരിപ്പിച്ചപ്പോഴാണ്. ഉപയോക്തൃ സൗഹൃദമല്ലാത്ത ചില നിയന്ത്രണങ്ങൾ ട്വിറ്റർ കൊണ്ടുവന്ന അതേ സമയത്താണ് മെറ്റ ത്രെഡ്സ് അവതരിപ്പിച്ചത്. തത്‌ഫലമോ, ത്രെഡ്സിൽ ആളുകൾ ഇരച്ചുകയറി.

ALSO READ: വന്ദേ ഭാരത് ട്രെയിനിൽ തീപിടിത്തം

ഇത്തരത്തിൽ പിണക്കങ്ങൾ നിലനിൽക്കെ, ഇരുവരും തമ്മിൽ കൈകോർത്തും കെട്ടിപ്പിടിച്ചും ബീച്ചിൽ നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇതെന്ത് അതിശയം എന്ന് നെറ്റിസൻസ് ആലോചിക്കാൻ തുടങ്ങുമ്പോഴാകും കാര്യത്തിന്റെ ശരിക്കുമുള്ള കിടപ്പ് പിടികിട്ടുക. ചിത്രങ്ങൾ സൂക്ഷിച്ചുനോക്കിയാല അവ എഐ ആണെന്ന് മനസ്സിലാകൂ. അത്രയ്ക്ക് പെർഫെക്ഷൻ ആണ് ചിത്രങ്ങൾക്ക്.

ALSO READ: മുസ്ലിം പള്ളിക്ക് ക്ഷേത്രത്തിന്റെ രൂപമെന്നാരോപിച്ച് പൂട്ടിച്ചു, നിയമപോരാട്ടവുമായി മസ്ജിദ് ട്രസ്റ്റ്

ഇരുവരും ബീച്ചിൽ കൈകൾ കൂട്ടിപ്പിടിച്ച് ഓടുന്നതും, കെട്ടിപ്പിടിക്കുന്നതും, വെള്ളത്തിൽ കളിക്കുന്നതുമെല്ലാമാണ് ചിത്രങ്ങളിൽ ഉള്ളത്. ‘സർ ഡോഗ് ഓഫ് ദി കോയിൻ’ എന്ന ട്വിറ്റർ പ്രൊഫൈലിലാണ് ഈ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. ഇരുവരുമുള്ള ഈ ചിത്രങ്ങൾ റെക്കോർഡ് ലൈക്കുകളും ഷെയറുകളുമായി മുന്നേറുകയാണ്.

ALSO READ: ‘നരകവാതില്‍ തുറന്നെത്തിയ പിശാച് ‘, രക്തമുറയുന്ന ഭയം ജനിപ്പിച്ച ‘ദ് നണ്‍’ വീണ്ടുമെത്തുന്നു

അതേസമയം, ഈ ചിത്രങ്ങൾ ഒക്ക്കെ വന്നെങ്കിലും റിയൽ ലൈഫിൽ മസ്‌ക്-സക്കർബർഗ് പോരാട്ടത്തിന് ഒരു കുറവുമില്ല. ത്രെഡ്സ് തുടങ്ങിയ ശേഷം സക്കർബർഗ് ഒരു പോസ്റ്റ് പോലും വെച്ചില്ലെന്ന് മസ്‌ക് കഴിഞ്ഞ ദിവസം പരിഹാസരൂപേണ ചോദിച്ചിരുന്നു. ത്രെഡ്സിൽ ട്വിറ്ററിൽ ഉണ്ടായിരുന്ന ജീവനക്കാർ ജോലി ചെയ്യുന്നുണ്ടെന്നും തുടങ്ങിയ ആരോപണങ്ങൾ മസ്‌ക് മുന്നോട്ടുവെച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News