സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു ; അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.  ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതും ഗുജറാത്ത്‌ തീരം മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നുമാണ് സംസ്ഥാനത്ത് വ്യാപകമായ മഴയ്‌ക്ക് കാരണം.  ഇന്ന് സംസ്ഥാന വ്യാപകമായി ശക്തമായ മ‍ഴ തുടരുകയാണ്.

Also Read:കനത്തമഴ;ഹിമാചല്‍ പ്രദേശിൽ ഉരുള്‍പൊട്ടിലും വെള്ളപ്പൊക്കത്തിലും 9 മരണം

വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്തിന് സമീപമാണ് ന്യൂനമർദം രൂപപ്പെട്ടത്. നിലവിൽ വടക്കൻ ഛത്തിസ്ഗഡിന് മുകളിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദം അടുത്ത രണ്ട് ദിവസം കൊണ്ട് വടക്കൻ മധ്യപ്രദേശ് തീരത്തെയ്ക്ക് നീങ്ങാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ ഗുജറാത്ത്‌ തീരം മുതൽ കേരള തീരം വരെ ന്യൂനമർദ പാത്തിയും നിലനിൽക്കുന്നുണ്ട്. ഇതാണ്  സംസ്ഥാനത്ത് കാലവർഷം ശക്തിപ്പെടാൻ കാരണം.

Also Read:എത്രയോ കാലത്തെ കേരളത്തിന്റെ സ്വപ്നമായിരുന്നു ഇത്; KAS വിജയികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

ജൂൺ 30 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  ഇന്ന് ഇടുക്കി ജില്ലയിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.  പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മത്സ്യത്തൊ‍ഴിലാളികൾക്കുള്ള നിയന്ത്രണം തുടരുകയാണ്.  മലയോര മേഖലയിലും തീരദേശ മേഖലയിലും ശക്തമായ മ‍ഴ തുടരുകയാണ്.  സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അതത് ജില്ലകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News