കാലവർഷം ഇത്തവണ സാധാരണ നിലയിൽ

രാജ്യത്ത്‌ എൽനിനോ പ്രതിഭാസത്തിനുള്ള സാധ്യതയുണ്ടെങ്കിലും കാലവർഷം ഇത്തവണ സാധാരണ നിലയിലാവും ലഭിക്കുകയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മൺസൂൺ സീസണൽ മഴയുടെ അളവ് ദീർഘകാല ശരാശരിയുടെ 96% ആയിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

ജൂൺ മാസത്തിൽ കാലവർഷം ആരംഭിക്കും. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സാധാരണ നിലയിലും അതിൽ കൂടുതലും മഴ ഇത്തവണ ലഭിക്കാൻ സാധ്യതയുണ്ട്. അതേസമയം രാജ്യത്തിൻറെ മറ്റുഭാഗങ്ങളിൽ മഴ കുറയാനുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു. അതേസമയം, കാലവർഷ മാസങ്ങളിലെ ആദ്യ പകുതിക്ക് ശേഷം എൽനിനോ മഴയെ ബാധിച്ചേക്കുമെന്നും കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.

എന്താണ് എൽനിനോ?

പസഫിക് സമുദ്രത്തിന്റെ തെക്കുകിഴക്കൻ ഭാഗം ചൂടു പിടിക്കുന്ന പ്രതിഭാസമാണ് എൽ നിനോ എന്നറിയപ്പെടുന്നത്. പസഫിക്കിലെ ഉഷ്ണജലപ്രവാഹങ്ങളുടെ ഗതിമാറ്റത്തിന്റെ ഫലമായി ഭൂമധ്യരേഖാ പ്രദേശത്ത് ഉഷ്ണജലപ്രവാഹം മുകളിലേക്കുയർന്ന് സമുദ്രോപരിതലത്തെ ചൂടാക്കും. ഇതോടെ സാധാരണ കിഴക്കുനിന്ന് പടിഞ്ഞാറോട്ട് വീശുന്ന കാറ്റ് ദുർബലമാവുകയോ നിലയ്ക്കുകയോ ചെയ്യും. അപ്പോൾ എതിർദിശയിലേക്കുള്ള കാറ്റിന്റെ ശക്തി വർധിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News