2024ലെ ഏറ്റവും ജനപ്രിയ ഇന്ത്യന്‍ സിനിമാ താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് ഐ.എം.ഡി.ബി (IMDb). ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍, ആലിയ ഭട്ട് ഉള്‍പ്പെടെയുള്ള താരങ്ങളെ മറികടന്ന് ഒന്നാമത് എത്തിയത് തൃപ്തി ദിമ്രിയാണ്.
ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്തിയത് തനിക്ക് വലിയ ബഹുമതിയാണെന്നും. ഈ അംഗീകാരം തന്റെ ആരാധകരുടെ പിന്തുണയുടെയും
തനിക്ക് അവസരങ്ങള്‍ നല്‍കിയ ആളുകളുടെ കഠിനാധ്വാനത്തിന്റെയും തെളിവാണ് എന്നുമായിരുന്നു നടിയുടെ പ്രതികരണം. ആവേശകരമായ പ്രൊജക്റ്റുകളില്‍ പ്രവര്‍ത്തിച്ചത് മുതല്‍ 2024ല്‍ ഭൂല്‍ ഭുലയ്യ 3യില്‍ അഭിനയിച്ചത് വരെ നോക്കുകയാണെങ്കില്‍ ഇത് തനിക്ക് അവിസ്മരണീയമായ വര്‍ഷം തന്നെയാണ്. ഈ ഇന്‍ഡസ്ട്രിയുടെ ഭാഗമായി തുടരുന്നതിനാല്‍ അടുത്തത് എന്തായിരിക്കുമെന്ന് അറിയാനായി താൻ കാത്തിരിക്കുകയാണ് എന്നും നടി കൂട്ടിച്ചേത്തു.
Also read: ‘ആ ചിത്രത്തിന്റെ പരാജയത്തെ കുറിച്ച് ഓർത്ത് സങ്കടപ്പെട്ടിരുന്നത് മൂന്നാഴ്ച’: ലിജോ ജോസ് പെല്ലിശ്ശേരി
ഈ വര്‍ഷം ഇറങ്ങിയ തൃപ്തി ദിമ്രിയുടെ സിനിമകള്‍ ബാഡ് ന്യൂസ്, വിക്കി വിദ്യാ കാ വോ വാലാ വീഡിയോ, ഭൂല്‍ ഭുലയ്യ 3 എന്നിവയാണ്. ഐ.എം.ഡി.ബി ഈ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത് ലോകമെമ്പാടുമുള്ള 250 ദശലക്ഷത്തിലധികം പ്രതിമാസ വിസിറ്റേഴ്‌സിന്റെ സന്ദര്‍ശകരുടെ യഥാര്‍ത്ഥ പേജ് വ്യൂസിന്റെ അടിസ്ഥാനത്തിലാണ്.
ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ളത് ദീപിക പദുക്കോണ്‍ ആണ്. ഇഷാന്‍ ഖട്ടറാണ് 2024ലെ ഏറ്റവും ജനപ്രിയരായ ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തുള്ളത്. നാലാമത് ഷാരൂഖ് ഖാനും അഞ്ചാമത് ശോഭിത ധുലിപാലയുമാണ്. ഷര്‍വരി, ഐശ്വര്യ റായ്, സമാന്ത, ആലിയ ഭട്ട്, പ്രഭാസ് എന്നിവരാണ് 2024ലെ ഏറ്റവും ജനപ്രിയരായ ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ വന്ന മറ്റു താരങ്ങള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here