പ്രവാസി മലയാളികളുടെ ചലച്ചിത്രാവിഷ്‌ക്കാരങ്ങൾക്ക് അന്താരാഷ്ട്ര വേദി

ലോകത്തിലാദ്യമായി ആഗോള തലത്തിൽ സിനിമയുടെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന പ്രവാസി മലയാളി കലാകാരന്മാർക്കായി ഹ്രസ്വ-ദീർഘ ചലച്ചിത്രങ്ങളുടെ ഒരു ഇന്റർനാഷനൽ മലയാളം ഫിലിം ഫെസ്റ്റിവൽ എല്ലാ വർഷവും ഓസ്‌ട്രേലിയയിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
പരിപാടി ഒരുങ്ങുന്നത് എഴുത്തുകാരനും സംവിധായകനുമായ ജോയ് കെ മാത്യുവിന്റെ നേതൃത്വത്തിലാണ്.

ALSO READ: ‘ഷാജി പാപ്പനും പിള്ളേരും മൂന്നാമതും വരുവാ കേട്ടോ’, സർപ്രൈസ് പൊട്ടിച്ച് മിഥുൻ മാനുവൽ തോമസും ജയസൂര്യയും

കേരളത്തിന് പുറത്ത് കഴിയുന്ന മലയാളികളായ കലാകാരന്മാരുടെ ഹ്രസ്വ-ദീർഘ ചിത്രങ്ങൾ ഓസ്‌ട്രേലിയയിൽ മലയാളം ചലച്ചിത്ര മേളകളിൽ ഉൾപ്പെടുത്തുക, കേരളത്തിന് പുറത്ത് കഴിയുന്ന മലയാളികൾ സിനിമയുടെ ചിത്രീകരണവുമായ് ബന്ധപ്പെട്ട് ഓസ്‌ട്രേലിയയിലേക്ക് എത്തുന്നുവെങ്കിൽ ചിത്രീകണത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും നൽകുക, പുതുമുഖങ്ങൾക്കും പ്രവാസി കലാകാരന്മാർക്കും അവസരം നൽകി ചെറിയ ബഡ്ജറ്റിൽ നിർമ്മിക്കുന്ന കുടുംബചിത്രങ്ങൾ ഓസ്‌ട്രേലിയയിൽ സംഘടിപ്പിക്കുന്ന ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുക എന്നിവയാണ് ഇന്റർനാഷനൽ മലയാളം ഫിലിം ഫെസ്റ്റിവൽ ഓഫ് ഓസ്‌ട്രേലിയ (ഐഎംഎഫ്എഫ്എ) ലക്ഷ്യമിടുന്നത്.

ALSO READ: ‘ഗുഡ് ബാഡ് അഗ്ലി’; പുതിയ ചിത്രവുമായി തല

കൂടുതൽ വിവരങ്ങൾക്കും ചിത്രങ്ങൾ അയയ്‌ക്കാനും: ഇമെയിൽ-ausmalfilmindustry@gmail.com. ചിത്രങ്ങൾ 2024 ജൂലൈ 30ന് മുൻപായ് അയക്കണം. മരിക്കാർ ഫിലിംസിന്റെ ഉടമ ഷാഹുൽ ഹമീദ് ഐഎംഎഫ്എഫ്എയുടെ ലോഗോ പ്രകാശനം ചെയ്തു. ഗോൾഡ് കോസ്റ്റിൽ പ്രത്യേകം സംഘടിപ്പിച്ച ചടങ്ങിലെ ജോയ് കെ മാത്യു അദ്ധ്യക്ഷനായി. മാർഷൽ ജോസഫ്, മജീഷ്, വിപിൻ, റിജോ, ആഷ, ശരൺ, ഇന്ദു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News