ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ സിംഗിനെതിരെയുള്ള ഗുസ്തി താരങ്ങളുടെ ലൈംഗിക അതിക്രമ പരാതിയിൽ നടപടി ഉടൻ എടുക്കണമെന്ന് സിപിഐ ദേശ കയ ജനറൽ സെക്രട്ടറി ഡി. രാജ. “ദിവസങ്ങളായി അവർ സമരം ചെയ്യന്നു.
രാജ്യത്തിന്റെ അഭിമാനമായവരാണ് ഗുസ്തി താരങ്ങൾ” – രാജ പറഞ്ഞു.
പ്രധാനമന്ത്രി ധാരാളം വിഷയത്തെക്കുറിച്ച് സംസാരിക്കന്നു. എന്നാൽ ഗുസ്തി താരങ്ങളുടെ സമരത്തിൽ മൗനിയാണ്.നീതി ലഭിക്കും വരെയും അവർക്കൊപ്പം ഉണ്ടാകും എന്നും രാജ അറിയിച്ചു.
അതേസമയം ബ്രിജ് ഭൂഷണെതിരായ പരാതിയില്‍ ദില്ലി പൊലീസ് ഗുസ്തി താരങ്ങളുടെ മൊഴിയെടുത്തു. ബ്രിജ് ഭൂഷണെതിരെ ഗുരുതര ആരോപണങ്ങളാണ് താരങ്ങള്‍ മൊഴിയില്‍ നല്‍കിയിരിക്കുന്നത്. ശ്വാസം പരിശോധിക്കാനെന്ന വ്യാജേന സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും പന്ത്രണ്ടോളം തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നും ഗുസ്തി താരങ്ങള്‍ ദില്ലി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഗുസ്തി താരങ്ങളുടെ സമരം ജന്തർമന്തറിൽ തുടരുകയാണ്. നീതിയില്ലാതെ സമരം അവസാനിപ്പിക്കില്ല എന്ന നിലപാടിലാണ് താരങ്ങൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here