ഗാസയിൽ ഉടൻ വെടിനിർത്തൽ നടപ്പിലാക്കണം; ആവശ്യമുയർത്തി അറബ്-ഇസ്ലാമിക് ഉച്ചകോടി

ഗാസയിൽ ഉടൻ തന്നെ വെടിനിർത്തൽ നടപ്പിലാക്കണമെന്ന് സൗദി തലസ്ഥാനമായ റിയാദിൽ ചേർന്ന അറബ്-ഇസ്ലാമിക് ഉച്ചകോടി ആവശ്യപ്പെട്ടു. പലസ്തീനെതിരെ ഇസ്രയേൽ നടത്തുന്ന അന്യായ യുദ്ധത്തെ ഉച്ചകോടി അപലപിക്കയുണ്ടായി. വിവിധ രാഷ്ട്രത്തലവന്മാർ ഇസ്രയേൽ അധിനിവേശ ആക്രമണത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇരട്ടത്താപ്പിനെ രൂക്ഷമായി വിമർശിക്കയും ചെയ്തു.

ALSO READ: അഭയം തേടി വന്നവർക്ക് ദാരുണാന്ത്യം; യു എൻ ആസ്ഥാനവും ബോംബിട്ട് ഇസ്രയേൽ

ആക്രമണം തടയുന്നതിൽ യുഎൻ സുരക്ഷാ കൗൺസിൽ പരാജയപ്പെട്ടതായും യോഗം വിലയിരുത്തി. ഗാസ ഉപരോധം ഉൾപ്പെടെ പലസ്തീനെതിരായ സൈനിക പ്രവർത്തനങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും സാധാരണക്കാർക്കായി മാനുഷിക ഇടനാഴികൾ സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഉദ്ഘാടനം ചെയ്യവെയാണ് ഇക്കാര്യം പറഞ്ഞത്.

ALSO READ: ആളൊഴിഞ്ഞ വീട്ടിൽ 9 വയസുകാരനും അച്ഛനും തൂങ്ങിമരിച്ച നിലയിൽ

അറബ് ലീഗിന്റെയും ഇസ്ലാമിക് സഹകരണ സംഘടനയുടെയും സംയുക്ത ഉച്ചകോടിയിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി, സിറിയൻ പ്രസിഡന്റ് ബഷറുൽ അസദ്, പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ്, ജോർദാൻ രാജാവ് അബ്ദുല്ല, തുർക്കി പ്രസിഡന്റ് ഉർദുഗാർ, ഈജിപ്ത് പ്രസിഡന്റ് സിസി തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News